മുംബൈ: പശുവിനെ സ്പര്‍ശിക്കുന്നതിലൂടെ നിഷേധാാത്മകത(negativity)യെ അകറ്റിനിര്‍ത്താനാകുമെന്ന് കോണ്‍ഗ്രസ് മന്ത്രി. നിങ്ങള്‍ ഒരു പശുവിനെ സ്പര്‍ശിക്കുകയാണെങ്കില്‍ നിഷേധാത്മകതയെ അകറ്റി നിര്‍ത്താനാകുമെന്നും ഇത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായി പറയുന്നുണ്ടെന്നുമായിരുന്നു മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് മന്ത്രി യശോമതി ഠാക്കൂറിന്റെ പരാമര്‍ശം. അമരാവതിയില്‍ സംഘടിപ്പിച്ച യോഗത്തിലായിരുന്നു യശോമതി ഠാക്കൂര്‍ പശുവിനെ സ്പര്‍ശിച്ചാലുള്ള ഗുണത്തെക്കുറിച്ച് പരാമര്‍ശിച്ചത്. എന്നാല്‍ പരാമര്‍ശം വാര്‍ത്തയായതോടെ ഇക്കാര്യത്തില്‍ അവര്‍ കൂടുതല്‍ വിശദീകരണം നല്‍കി. ‘പശു ഒരു ദൈവികമായ മൃഗമാണ്. ഇനി പശുവോ അല്ലെങ്കില്‍ ഏത് മൃഗമോ ആയിക്കോട്ടെ, അവരെ സ്പര്‍ശിക്കുന്നിലൂടെ സ്നേഹം അനുഭവിക്കാം.’ ഇതുതന്നെയാണ് താന്‍ പറഞ്ഞതെന്നും അതില്‍ എന്താണ് തെറ്റെന്നും മന്ത്രി ചോദിച്ചു.
Post Your Comments