ഗുവാഹട്ടി: അതിര്‍ത്തി മേഖലകളിലൂടെ ഇന്ത്യയിലേക്ക് കടത്തുന്ന മയക്കുമരുന്നു സംഘം സൈന്യത്തിന്റെ പിടിയില്‍. അസം അതിര്‍ത്തിയില്‍ സെന്യത്തിന്റെ വന്‍ മയക്കുമരുന്ന് വേട്ടയില്‍ മൂന്നു ദിവസത്തിനുള്ളില്‍ പിടിച്ചത് 10 കോടി വിലവരുന്ന മയക്കുമരുന്നുകളാണ്.നിരോധിക്കപ്പെട്ട പാന്‍മസാല ഉല്പന്നങ്ങളുണ്ടാക്കാനുള്ള അസംസ്‌കൃത വസ്തുക്കളാണ് ഭക്ഷ്യധാന്യങ്ങളെന്ന രീതിയില്‍ 9 ട്രക്കുകളിലും ഉണ്ടായിരുന്നത്. അരിചാക്കുകളുടെ കൂട്ടത്തില്‍ ഇടകലര്‍ത്തിയാണ് ഇവ കടത്താന്‍ ശ്രമിച്ചത്.
അസം മലയോരമേഖലയിലെ അതിര്‍ത്തി പ്രദേശമായ ഖാസ്പാനിയിലാണ് റെയ്ഡ് നടന്നത്.അസം റൈഫിള്‍സിന്റെ സൈനികരാണ് തെരച്ചില്‍ നടത്തിയത്. രണ്ടാഴ്ചയായി നടന്ന തെരച്ചിലില്‍ വിപണിയില്‍ 6 കോടി രൂപക്കടുത്ത് വിലവരുന്ന 9 ലോഡ് അടക്ക ഉല്പന്നങ്ങളാണ് ആദ്യം പിടികൂടിയത്. മറ്റൊരു സംഭവത്തില്‍ തെങ്കനോപാല്‍ എന്ന സ്ഥലത്ത് വച്ച് സൈന്യം പിടികൂടിയ വ്യക്തിയില്‍ നിന്ന് നിരോധിക്കപ്പെട്ട മയക്കുമരുന്നുകളുടെ ശേഖരമാണ് കണ്ടെത്തിയത്.
പൗരത്വ പ്രതിഷേധ ചർച്ച: കോണ്‍ഗ്രസ് വിളിച്ച യോഗം ബഹിഷ്‌കരിച്ച് ആറ് പ്രതിപക്ഷ പാര്‍ട്ടികള്‍
വിപണിയില്‍ 2.83 കോടി രൂപ വിലവരുന്നവയാണിതെന്ന് സൈന്യം അറിയിച്ചു. ഇതുകൂടാതെ മണിപ്പൂരിന്റെകൂടി അതിര്‍ത്തി പ്രദേശമായ തെങനോപാല്‍ മേഖലയില്‍ നിന്ന് തന്നെ 1.79 കോടി വിലവരുന്ന ബ്രൗണ്‍ ഷുഗറും പിടിച്ചു.
Post Your Comments