സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടം റയല്‍ മാഡ്രിഡിന്. ഫൈനലുകളില്‍ പരാജയപ്പെടാത്ത റെക്കോര്‍ഡ് സിനദിന്‍ സിദാന്‍ വീണ്ടും കാത്തു. സൗദിയിലെ കിംഗ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടന്ന ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ചിരവൈരികളായ അത്‌ലറ്റിക്കോ മാഡ്രിഡിനെ 4-1 മറികടന്നാണ് റയല്‍ കപ്പുയര്‍ത്തിയത് . ഗോള്‍ പിറക്കാത്ത ഇരുപകുതിക്ക് ശേഷം അധിക സമയം അനുവദിച്ചെങ്കിലും അവിടെയും സമനില. ഒടുവില്‍ പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ റയല്‍ മാഡ്രിഡിനു ത്രസിപ്പിക്കുന്ന വിജയം.
റയലിനു വേണ്ടി കാര്‍വഹാല്‍, റോഡ്രിഗോ, മോഡ്രിച്, റാമോസ് എന്നിവര്‍ പെനാള്‍ട്ടി ലക്ഷ്യത്തില്‍ എത്തിച്ചു.എന്നാല്‍ അത്‌ലറ്റികോയ്ക്ക് വേണ്ടി കിക്കെടുത്ത സോള്‍ നിഗ്വസിനും തോമസ് പാര്‍ട്ടിയ്ക്കും പിഴച്ചു. കീറണ്‍ ട്രിപ്പിയര്‍ മാത്രമാണ് അത്‌ലറ്റികോയ്ക്കായി ലക്ഷ്യം കണ്ടത്. കളിയുടെ 115ആം മിനുട്ടില്‍ വാല്വെര്‍ദെ നടത്തിയ ഒരു ഫൗള്‍ ആണ് റയലിനെ വിജയിപ്പിച്ചത്. ഒരു കൗണ്ടര്‍ അറ്റാക്കില്‍ മൊറാട്ട ഒറ്റയ്ക്ക് റയല്‍ ഗോള്‍ മുഖത്തേക്ക് കുതിക്കുമ്പോള്‍ വാല്വെര്‍ദെ പിറകില്‍ നിന്ന് മൊറാടയെ വീഴ്ത്തുകയായിരുന്നു. ആ ടാക്കില്‍ വാല്വെര്‍ദെയ്ക്ക് ചുവപ്പ് നേടിക്കൊടുത്തു എങ്കിലും ഒരു ഗോള്‍ എന്നുറച്ച അവസരം ആണ് ആ ടാക്കില്‍ കാരണം ഇല്ലാതെ ആയത്. അത് കൊണ്ട് തന്നെ റയലിന്റെ വിജയ ശില്പിയും കളിയിലെ താരവും വാല്വെര്‍ദെ ആയിരുന്നു.
Post Your Comments