ന്യൂഡൽഹി: ഇനി ഒരിക്കലും നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രി ആകില്ലെന്ന് പ്രതിപക്ഷനേനതാവ് രമേശ് ചെന്നിത്തല. അമിത് ഷായുടെ നിഴല്‍ പോലും ആഭ്യന്തര മന്ത്രാലയത്തില്‍ പതിയില്ല. ക്യാംപസുകളില്‍ ചോര വീഴ്ത്തി അമിത് ഷായ്ക്കും നരേന്ദ്രമോദിക്കും വിജയിക്കാനാവില്ല. പ്രതിഷേധിക്കുന്ന യുവതയാണ് ഇന്ത്യയുടെ പ്രതീക്ഷയെന്നും ജാമിയ മിലിയ സന്ദർശനത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കി.
പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന് എന്നിവരും ജെഎന്‍യു, ജാമിയ സര്‍വകലാശാലകള്‍ സന്ദര്‍ശിക്കുകയുണ്ടായി.
Post Your Comments