Latest NewsNewsIndia

തേജസ് എക്‌സ്പ്രസ് ട്രെയിനില്‍ പഴകിയ ഭക്ഷണം വിളമ്പി; കരാറുകാരന് ഒരു ലക്ഷം രൂപ പിഴ

ന്യൂഡല്‍ഹി: തേജസ് എക്‌സ്പ്രസ് ട്രെയിനില്‍ പഴകിയ ഭക്ഷണം വിളമ്പിയ കരാറുകാരന് പണി കൊടുത്ത്  ഇന്ത്യന്‍ റെയില്‍വേ കേറ്ററിംഗ് ആന്റ് ടൂറിസം കോര്‍പറേഷന്‍.
യാത്രക്കാര്‍ പരാതിയെ തുടര്‍ന്നാണ് കരാറുകാരന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയത്. മുംബൈ-അഹമ്മദാബാദ് ശതാബ്ദി എക്‌സ്പ്രസിലെ യാത്രക്കാരും പഴകിയ പ്രഭാതഭക്ഷണം നല്‍കിയെന്ന് പരാതി ഉന്നയിച്ചിരുന്നു.

ഭക്ഷണം പഴകിയതാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് മാറ്റി നല്‍കാമെന്ന് ജീവനക്കാര്‍ പറഞ്ഞിരുന്നു. പഴകിയ ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് യാത്രക്കാരില്‍ ചിലര്‍ ഛര്‍ദ്ദിച്ചിരുന്നതായും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആവര്‍ത്തിച്ച് പറഞ്ഞിട്ടും തങ്ങള്‍ക്ക് വൈദ്യസഹായം ലഭ്യമാക്കിയില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു.
എന്നാല്‍ യാത്രക്കാര്‍ക്ക് ഛര്‍ദ്ദിയും ശാരീരികാസ്വാസ്ഥ്യവും ഉണ്ടായതിനെക്കുറിച്ച് അറിയില്ലെന്നാണ് ഐആര്‍സിറ്റിസിയുടെ വിശദീകരണം. ചൂടോടെ പാക്ക് ചെയ്തത് കൊണ്ടാണ് പുലാവ് ചീത്തയായതും പഴകിയ ഗന്ധം വന്നതും. എന്നാല്‍ യാത്രക്കാര്‍ വൈദ്യസഹായം ആവശ്യപ്പെട്ടതിനെ ക്കുറിച്ച് അറിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button