Latest NewsNewsSaudi ArabiaGulf

ഗൾഫ് രാജ്യത്തെ ഇന്ത്യൻ സ്‌കൂളിൽ എൽ.കെ.ജി മുതൽ അഞ്ചാം ക്ലാസ് വരെ അവധി പ്രഖ്യാപിച്ചു

റിയാദ് : അതിശൈത്യത്തെ തുടർന്ന് സൗദി അറേബ്യയിലെ റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂളിൽ എൽ.കെ.ജി മുതൽ അഞ്ചാം ക്ലാസ് വരെ അവധി പ്രഖ്യാപിച്ചു. 13 മുതൽ 16ാം തീയതി വരെയാണ്​ അവധി പ്രഖ്യാപിച്ചത്. നഗരത്തിലെ മറ്റ്​ സ്വകാര്യ ഇൻറർനാഷനൽ സ്​കൂളുകളിൽ പലതും സമാനമായ രീതിയിൽ അവധി നൽകിയിട്ടുണ്ട്​. മറ്റു ക്ലാസുകൾ സാധാരണ പോലെ പ്രവർത്തിക്കുമെന്നു അറിയിപ്പിൽ പറയുന്നു.  ശൈത്യം ഒരാഴ്​ച നീണ്ടുനിൽക്കാൻ സാധ്യതയുള്ളതിനാലാണ് ​ കൊച്ചകുട്ടികൾക്ക്​ സ്​കൂളുകൾ അവധി നൽകിയിരിക്കുന്നത്​.

holiday riyadh school circular

റിയാദ്​ ഉൾപ്പെടുന്ന മധ്യപ്രവിശ്യയിൽ കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. രണ്ടു ദിവസമായി ശൈത്യം ശക്തമായ നിലയിൽ തുടരുകയാണ്. അതേസമയം രാജ്യത്തിന്റെ മറ്റ്​ പല മേഖലകളിലും താപനില മൈനസ്​ ഡിഗ്രിയിലേക്ക്​ താഴ്​ന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. തബൂക്ക്, അൽജൗഫ്, ഹായിൽ, മദീനയുടെ കിഴക്കൻ മേഖല എന്നിവിടങ്ങളിൽ മഞ്ഞുറയുന്ന തണുപ്പെന്നാണ് ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button