ആലപ്പുഴ: കൊല്ലം, ആലപ്പുഴ ജില്ലകളിലായി മാല മോഷണം നടത്തിയിരുന്ന വൻ സംഘം പിടിയിൽ. മൂന്നുവര്‍ഷമായി തെളിയാതെ കിടന്ന മുപ്പതിലധികം മാലപൊട്ടിക്കല്‍ കേസുകളിലെ പ്രതികൾ ആണ് പിടിയിലായത്. ആലപ്പുഴ വണ്ടാനം സ്വദേശി ഫിറോസ്, കരുനാഗപ്പള്ളി സ്വദേശി ഷിഹാദ് എന്നിവരാണ് അറസ്റ്റിലായത്.
ആലപ്പുഴ സൗത്ത്, നോര്‍ത്ത്, പുന്നപ്ര, മണ്ണഞ്ചേരി, മാരാരിക്കുളം, മുഹമ്മ, ചേര്‍ത്തല, കരുനാഗപ്പള്ളി സ്റ്റേഷനുകളിലായി പ്രതികള്‍ക്കുനേരെ മുപ്പതിലധികം കേസുകളാണു റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രതികളുടെ കവര്‍ച്ചാരീതി മനസ്സിലാക്കിയതോടെ കൂടുതല്‍ കേസുകളില്‍ ഇവർ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിശ്വാസത്തിലാണു പൊലീസ്.
ഓപ്പറേഷന്‍ 916 എന്ന പേരില്‍ പൊലീസ് നടത്തിയ പരിശോധനയിലാണു പ്രതികള്‍ കുടുങ്ങിയത്. പൊലീസ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും. ഇവർ കൂടുതല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കും.
ALSO READ: മദ്യപാനത്തിനിടെയുള്ള തർക്കത്തിൽ ഇതര സംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ച് കൊന്നു
മാലനഷ്ടപ്പെട്ട ഒട്ടേറെ കേസുകള്‍ പ്രതികളെ കണ്ടെത്താന്‍ കഴിയാതെ നിലവിലുണ്ട്. പ്രതികള്‍ സമ്മതിച്ച കേസുകളിലെ സ്വര്‍ണം കണ്ടെത്താനാണ് അടുത്ത ശ്രമം.അയല്‍ ജില്ലകളിലെ കവര്‍ച്ചാകേസുകളുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.
പ്രതികളുടെ ജീവിതവും കവര്‍ച്ചാരീതികളും പൊലീസിനെ അമ്പരിപ്പിച്ചു. ബൈക്കുകളില്‍ കറങ്ങി നടന്നു വഴിയാത്രക്കാരായ സ്ത്രീകളുടെ മാലകവരുകയാണു പ്രതികളുടെ രീതി. സ്വന്തം ബൈക്കുകളില്‍ നമ്പര്‍ പ്ലേറ്റ് പോലും മാറ്റാതെയായിരുന്നു വിളയാട്ടം.
Post Your Comments