Latest NewsKeralaNews

സദാചാര ഗുണ്ടാ ആക്രമണം നടത്തുന്നവര്‍ക്ക് പെണ്‍കുട്ടികളെ വിവാഹം ചെയ്ത് നല്‍കരുത്; സദാചാര ആക്രമണത്തിനെതിരെ പ്രതികരിച്ച യുവതിയെ അഭിനന്ദിച്ച് ഐഎഎസ് ഓഫീസര്‍

തിരുവനന്തപുരം: സദാചാര ഗുണ്ടാ ആക്രമണത്തിന് ഇരയായ യുവതി പരാതിയുമായി മുന്നോട്ടുവന്നതില്‍ അഭിനന്ദനവുമായി സാമൂഹിക നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ ഐഎഎസ്. സദാചാര ഗുണ്ടാ ആക്രമണം നടത്തുന്നവര്‍ക്ക് പെണ്‍കുട്ടികളെ വിവാഹം ചെയ്ത് നല്‍കരുതെന്നും ലൈംഗിക വൈകൃതങ്ങള്‍ ഉള്‍പ്പെടെയുള്ള പീഡനം സ്ത്രീകള്‍ക്കുനേരെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വനിതാ സംഘടനകള്‍ ഇത്തരക്കാര്‍ക്കെതിരെ കേരളത്തിലുടനീളം പരസ്യമായി പ്രചാരണം നടത്തിയാല്‍ നിരവധി പെണ്‍കുട്ടികള്‍ രക്ഷപെടും. ആക്രമിച്ചവര്‍ക്കെതിരെ പ്രതിഷേധിക്കാനും ആ രാത്രിയില്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയതിനെയും അദ്ദേഹം അഭിനന്ദിച്ചു. യുവതിയുടെ ധൈര്യം പെണ്‍കുട്ടികള്‍ മാതൃകയാക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഇത്തരത്തില്‍ ഇനിയും കേസുകള്‍ ഇവരുടെ പേരിലോ മറ്റു സാമൂഹിക വിരുദ്ധരുടെ പേരിലോ ആവര്‍ത്തിച്ചു രജിസ്റ്റര്‍ ചെയ്താല്‍ കേരള ആന്റി സോഷ്യല്‍ ആക്ടിവിടീസ് ആക്ട് 2007 അനുസരിച്ചു ഒരു വര്‍ഷം വരെ തടവില്‍ ഇടാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കു അധികാരം ഉണ്ട്. അതുകൊണ്ടു കൂടുതല്‍ ജനങ്ങള്‍ ഇത്തരക്കാര്‍ക്കെതിരെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കണെന്നും ബിജു പ്രഭാകര്‍ പറയുന്നു.

ഇത്തരക്കാര്‍ക്കെതിരെ പരസ്യ പ്രചാരണം നടത്തിയാല്‍ പെണ്‍കുട്ടികള്‍ രക്ഷപ്പെടും. ‘പൊതു ഇടം, എന്റേതും’ എന്ന തലക്കെട്ടില്‍ ഇപ്പോഴും എല്ലാ സ്ഥലങ്ങളിലും ആഴ്ചയില്‍ കുറഞ്ഞത് ഒരു ദിവസം എന്ന രീതിയില്‍ വകുപ്പ് സംഘടിപ്പിക്കുന്നുണ്ട്. മാര്‍ച്ച് 8 വരെയോ അതിനു ശേഷമോ തുടര്‍ച്ചയായി കേരളത്തിലെ എല്ലാ പ്രധാന സ്ഥലങ്ങളിലുമാണ് സംഘടിപ്പിക്കുമെന്നും ഇറങ്ങി നടക്കുമ്പോള്‍ വിസിലും പേപ്പര്‍ സ്‌പ്രേയും കരുതിയാല്‍ നല്ലത്. സര്‍ക്കാര്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആദ്യമായി ശ്രീലക്ഷ്മിയെ അഭിനന്ദിക്കട്ടെ. ശംഖുമുഖം ബീച്ചിൽ രാത്രിയിൽ പോയപ്പോൾ ഉണ്ടായ അനുഭവത്തിൽ പ്രതിഷേധിക്കാനും ആ രാത്രിയിൽ തന്നെ പോലീസ് സ്റ്റേഷനിൽ ചെന്ന് പരാതി നൽകാനും കാണിച്ച ആ boldness വേണം നമ്മുടെ പെൺകുട്ടികൾ മാതൃക ആക്കേണ്ടത് . ശ്രദ്ധയിൽ പേട്ടയുടൻതന്നെ ഈ വിഷയം തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ ശ്രി. ബലറാം കുമാർ ഉപാധ്യായ IPS ന്റെ ശ്രദ്ധയിൽ കൊണ്ട് വന്നു. ഇന്നലെ (11 01 2020) രാത്രി 11ന് 45 മണിക്ക് ശംഖുമുഖം ബീച്ച് ഭാഗത്ത് വച്ച് കണ്ടാലറിയാവുന്ന ഏഴോളം പേർ ചേർന്ന് ചീത്ത വിളിച്ചും ടിയാളുടെ മാനത്തെ അധിക്ഷേപിക്കുന്ന രീതിയിൽ പ്രവർത്തിച്ചും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത തിലേക്ക് ശ്രീലക്ഷ്മിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വലിയതുറ പോലീസ് സ്റ്റേഷൻ ക്രൈം 64/2020 U/s 341,294(b) 323,509 & 34 IPC പ്രകാരം12/01/2020 14.15 മണിക്ക് കേസ് രജിസ്റ്റർ ചെയ്‌തെന്നു അദ്ദേഹം അറിയിച്ചു . ഇപ്പോൾ ഇന്ന് വൈകിട്ട് നാലുപേരെ അറസ്റ്റ് ചെയ്‌തെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. അറസ്റ് ചെയ്യപ്പെട്ട ഞരമ്പ് രോഗികളുടെ പേര് പൊതു ജനങ്ങളുടെ അറിവിലേക്കായി ഇവിടെ നൽകുന്നു.

1. Nahas S/o.Mohammed Ibtrahim Mahin, TC.70/3101, Puthuval Purayidam, Vallakadavu.P.O,

2. Mohammed Ali, S/o/.Abdul Salam, TC 46/203, Kurissumoodu Vila, Vallakadavu,

3. Suhaib S/o Nazarudheen , TC 70/3101, Puthuvel Purayidom, Vallakadavu

4. Anzari, S/o. Mohammed Salam TC 70/1830, Manikkavilakom, Poothura P.O.,

ഇത്തരത്തിൽ ഇനിയും കേസുകൾ ഇവരുടെ പേരിലോ മറ്റു സാമൂഹിക വിരുദ്ധരുടെ പേരിലോ ആവർത്തിച്ചു രജിസ്റ്റർ ചെയ്താൽ Kerala Anti Social Activties (Prevention ) Act 2007 അനുസരിച്ചു ഒരു വർഷം വരെ ജയിലിൽ തടവിൽ ഇടാൻ ജില്ലാ കളക്ടർമാർക്കു അധികാരം ഉണ്ട്. അതുകൊണ്ടു കൂടുതൽ ജനങ്ങൾ ഇത്തരക്കാർക്കെതിരെ പോലീസ് സ്റ്റേഷനിൽ പരാതി നൽകണം അന്ന് അഭ്യർത്ഥിക്കുന്നു. ഇത്രത്തിലുള്ളവർ കല്യാണം കഴിക്കുകയാണെങ്കിയിൽ ആ പെൺകുട്ടികൾക്ക് ലൈംഗിക വൈകൃതം ഉൾപ്പെടെയുള്ള പീഡനങ്ങൾ നേരിടേണ്ടി വരും എന്ന് ഈ പ്രദേശത്തുള്ള ജനങ്ങൾ മനസ്സിലാക്കണം. അതിനാൽ ഇത്തരക്കാർക്ക് പെണ്മക്കളെ കല്യാണം കഴിച്ചു കൊടുക്കുന്നതിനു മുൻപ് വള്ളക്കടവിലെയും സമീപ പ്രദേശത്തെയും രക്ഷിതാക്കൾ രണ്ടുെ വട്ടം ആലോചിക്കേണ്ടതുണ്ട്. വനിതാ സംഘടനകൾ ഇത്തരക്കാർക്കെതിരെ കേരളത്തിലുടനീളം പരസ്യമായി പ്രചാരണം നടത്തിയാൽ നിരവധി പെൺകുട്ടികൾ രക്ഷപെടും.

“സധൈര്യം മുന്നോട്ട് ” എന്ന വനിതാ ശിശു വികസന വകുപ്പിന്റെ പരിപാടിയുടെ ഭാഗമായുള്ള ‘’പൊതു ഇടം, എന്റേതും” എന്ന Night walk ഇപ്പോഴും എല്ലാ സ്ഥലങ്ങളിലും ആഴ്ചയിൽ കുറഞ്ഞത് ഒരു ദിവസം എന്ന രീതിയിൽ വകുപ്പ് സംഘടിപ്പിച്ചു വരുന്നു. മാർച്ച് 8 വരെയോ അതിനു ശേഷമോ തുടർച്ചയായി കേരളത്തിലെ എല്ലാ പ്രധാന സ്ഥലങ്ങളിലുമാണ് സംഘടിപ്പിക്കുന്നത്. ശ്രീലക്ഷ്മിയെ പോലെ ഇത്തരത്തിൽ കൂടുതൽ പേര് ധൈര്യ സമേതം പൊതു സ്ഥലങ്ങൾ വീണ്ടെടുക്കാനായി രാത്രിയിൽ ഇറങ്ങി നടന്നാൽ മാത്രമേ ഇത്തരത്തിലുള്ള ഞരമ്പ് രോഗികളെ പോലീസിൽ ഏൽപ്പിക്കാൻ സാധിക്കുകയുള്ളു എന്ന് മനസിലാക്കുക. ഇറങ്ങി നടക്കുമ്പോൾ ഒപ്പം ഒരു വിസിൽ കരുതാൻ മറക്കേണ്ട. ഒക്കുമെങ്കിൽ പേപ്പർ സ്പ്രേയും. സർക്കാർ നിങ്ങൾക്കൊപ്പമുണ്ട്

Biju Prabhakar IAS, Secretary (Women and Child Development Department), Kerala

https://www.facebook.com/bijuprabhakar.ias.58/posts/169067341115507

shortlink

Related Articles

Post Your Comments

Related Articles


Back to top button