Latest NewsKeralaNews

മോചനത്തിന് പിന്നിൽ നിശബ്ദമായി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ: കുറിപ്പ് പങ്കുവെച്ച് ശശി തരൂർ

തിരുവനന്തപുരം: എട്ട് മുൻ ഇന്ത്യൻ നാവികരെ ഖത്തർ വിട്ടയച്ചതിന് പിന്നിലെ നയതന്ത്ര ദൗത്യത്തിൽ പങ്കെടുത്തവർക്ക് അഭിനന്ദനം അറിയിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നമ്മുടെ എട്ട് പൗരൻമാർ മോചിതരായി നാട്ടിലേക്ക് മടങ്ങിയത് വലിയ ആശ്വാസമാണെന്ന് അദ്ദേഹം പറഞ്ഞു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: തൃപ്പൂണിത്തുറ നടുങ്ങി! ‘മോനേ… വേഗം വാ… ഞാൻ ചോരയിൽ കുളിച്ച് കിടക്കുവാണ്’: അമ്മയുടെ നിലവിളി കേട്ട് ഞെട്ടി മകൻ

എല്ലാ ഇന്ത്യക്കാർക്കും നിശബ്ദമായ ആഘോഷത്തിന്റെ കാര്യമാണ്, അവരുടെ മോചനത്തിന് പിന്നിൽ നിശബ്ദമായി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും ശശി തരൂർ വ്യക്തമാക്കി.

ഇന്ന് പുലർച്ചെയാണ് വിദേശകാര്യ മന്ത്രാലയം വാർത്തകുറിപ്പിലൂടെ ഇന്ത്യക്കാരെ വെറുതെ വിട്ടകാര്യം അറിയിച്ചത്. എട്ടു പേരിൽ എഴുപേരും രാജ്യത്ത് തിരിച്ചെത്തി. ഖത്തർ അമീറിന്റെ തീരുമാനപ്രകാരമാണ് വിട്ടയച്ചത്. ഇന്ത്യയുടെ നയതന്ത്ര ഇടപെടലിനെ തുടർന്നാണ് എട്ടു പൗരന്മാരെയും മോചിപ്പിക്കാൻ കഴിഞ്ഞത്. 2022 ഓഗസ്റ്റിലാണ് ദോഹ ആസ്ഥാനമായുള്ള ദഹ്‌റ ഗ്ലോബലിലെ ഇന്ത്യൻ പൗരന്മാരുൾപ്പെടെയുള്ള എല്ലാ ജീവനക്കാരെയും ഇസ്രായേലിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്തത്.

Read Also: ബിഎംഎസിന്റെ കാപ്പിയും കഴിച്ചാണ് എളമരം കരീം തന്നെ ആക്ഷേപിക്കുന്നത്: വിമർശനവുമായി എൻ കെ പ്രേമചന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button