Latest NewsKeralaNews

പൗരത്വ നിയമത്തിനെതിരെ ഭരണ പ്രതിപക്ഷങ്ങൾ ഒന്നിച്ച് പ്രക്ഷോഭം നടത്തി കേരളം രാജ്യത്തിന് മാതൃകയായി : കൂട്ടായ്മക്ക് തടസമായി ഒന്നിച്ച് നിന്നുള്ള പോരാട്ടത്തിന്‍റെ മഹത്വം മനസ്സിലാക്കാത്ത ചില ചെറിയ മനസ്സുകളുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : പൗരത്വ നിയമത്തിനെതിരെ ഭരണ പ്രതിപക്ഷങ്ങൾ ഒന്നിച്ച് പ്രക്ഷോഭം നടത്തി കേരളം രാജ്യത്തിന് മാതൃകയായി. എന്നാൽ കൂട്ടായ്മക്ക് തടസമായി ഒന്നിച്ച് നിന്നുള്ള പോരാട്ടത്തിന്‍റെ മഹത്വം മനസ്സിലാക്കാത്ത ചില ചെറിയ മനസുകൾ ഉണ്ടെന്നും അവരെ പേരെടുത്ത് പറയുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ പരോക്ഷമായി വിമർശിച്ച് കൊണ്ട് പറഞ്ഞു. തലശ്ശേരിയിൽ ഭരണഘടന സംരക്ഷണ ബഹുജന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫ് നേതാക്കളും ന്യൂനപക്ഷ മതപണ്ഡിതരും നേതാക്കളും കൂട്ടായ്മയിൽ പങ്കെടുത്തു.

പൗരത്വ നിയമത്തിനെതിരെ സർക്കാരുമായി ചേർന്നുള്ള പ്രതിപക്ഷത്തിന്‍റെ സംയുക്ത സമരത്തെ മുല്ലപ്പള്ളി എതിർത്തതിന് പിന്നാലെ നിയമസഭാ പാസ്സാക്കിയ പ്രമേയത്തിന്‍റെ സാധുതയും തുടർച്ചയായി ചോദ്യംചെയ്തിരുന്നു. പ്രമേയം പാസ്സാക്കാമെന്ന് പറയുന്നുണ്ടെങ്കിലും അത് വെറും സന്ദേശം മാത്രമാണെന്ന് മുല്ലപ്പള്ളി പറഞ്ഞിരുന്നു. ഇതിനെതിരെ കോൺഗ്രസിനുള്ളിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. നിയമസാധുത ചോദ്യം ചെയ്ത ഗവര്‍ണ്ണറുടെ വാദങ്ങള്‍ക്ക് സമാനമായ നിലപാട് കെപിസിസി അധ്യക്ഷനും ഉന്നയിക്കുന്നുവെന്നു മുല്ലപ്പള്ളിയെ വിമർശിക്കുന്നവർ കുറ്റപ്പെടുത്തുന്നു. പ്രതിപക്ഷനേതാവ് തന്നെ മുന്നോട്ട് വെച്ച പ്രമേയമെന്ന ആശയത്തെ പാര്‍ട്ടി അധ്യക്ഷന്‍ ചോദ്യം ചെയ്യുന്നത് ശരിയല്ല എന്നാണ് എ-ഐ ഗ്രൂപ്പുകളുടെ വിമര്‍ശനം. അതേസമയം പത്രപരസ്യം നല്‍കി മുഖ്യമന്ത്രി സംയുക്തസമരങ്ങളുടെ നേട്ടം കൊണ്ടുപോകുന്നതിലെ എതിര്‍പ്പ് ചൂണ്ടിക്കാട്ടിയതെന്നായിരുന്നു മുല്ലപ്പള്ളിയെ അനുകൂലിക്കുന്നവർ നൽകുന്ന വിശദീകരണമെന്നാണ് റിപ്പോർട്ട്.

Also read : പൗരത്വ ബില്‍ വേണ്ടെന്ന് പറയാന്‍ മുഖ്യമന്ത്രി ആരാണെന്ന് എലത്തൂരിലെ പൊലിസുകാര്‍,ഏലത്തൂര്‍ എസ്‌ഐക്കെതിരെ നടപടി വേണമെന്ന്: സിപിഐ എം

സര്‍ക്കാരുമായി ചേര്‍ന്ന് സംയുക്തസമരത്തില്‍ പ്രതിപക്ഷ നേതാവ് പങ്കെടുത്തതിൽ കടുത്ത എതിർപ്പുമായി മുല്ലപ്പള്ളി രംഗത്തെത്തിയതിന് ശേഷമാണ് നിയമസഭാ പാസ്സാക്കിയ പ്രമേയത്തിന്റെ സാധുത മുല്ലപ്പള്ളി ചോദ്യംചെയ്യുന്നത്. സംയുക്തസമരത്തിനൊപ്പം പ്രമേയമെന്ന ആശയം പ്രതിപക്ഷനേതാവായിരുന്നു മുന്നോട്ട് വെച്ചത്. അതിനാൽ മുല്ലപ്പള്ളിയുടെ ഈ നിലപാട് ചെന്നിത്തലയെയും പ്രതിപക്ഷത്തെയും വീണ്ടും വെട്ടിലാക്കുമ്ബോള്‍ ബിജെപിക്കൊപ്പം സിപിഎമ്മും അത് ആയുധമാക്കുമെന്നാണ് സൂചന. കൂടാതെ സിപിഎം കടന്നാക്രമിക്കുമ്ബോള്‍ പാര്‍ട്ടിയില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന ആക്ഷേപവും മുല്ലപ്പള്ളിക്കെതിരെ ഉയരുന്നുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button