മുംബൈ : ചില വിമാനങ്ങളിൽ നിന്ന് ബിസിനസ് ക്ലാസും പ്രീമിയം ഇക്കോണമി സീറ്റിംഗും ഉപേക്ഷിക്കാനൊരുങ്ങി ടാറ്റ സൺസിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായ വിസ്താര. ഇന്ത്യൻ വിപണിയിൽ കൂടുതൽ സാന്നിധ്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യമാണ് ഈ തീരുമാനത്തിന് പിന്നിൽ. മൂന്ന് ക്ലാസ് ക്യാബിനാണ് എയർലൈനിലുള്ളത്.
പ്രവർത്തനം ആരംഭിച്ച സമയം മുതൽ ഒരു പ്രീമിയം ബ്രാൻഡായി സ്വയം മാറാനായിരുന്നു വിസ്താര ശ്രമിച്ചിരുന്നത്. കുറഞ്ഞ നിരക്കിൽ യാത്ര സൗകര്യം നല്‍കി വിമാനക്കമ്പനികൾ (എൽസിസി) ആധിപത്യം പുലർത്തുന്ന ഇന്ത്യൻ വിപണിയിലെ കടുത്ത മത്സരത്തില്‍ പിടിച്ചു നില്‍ക്കാനായാണ് എയർലൈൻ ഇപ്പോൾ മാറ്റത്തിന് തയ്യാറായിരിക്കുന്നത്.
Also read : സുരക്ഷ സേനയുമായി ഏറ്റുമുട്ടൽ : തീവ്രവാദികൾ കൊല്ലപ്പെട്ടു
എൽസിസികളേക്കാൾ 50 ശതമാനം ഉയർന്ന ചിലവ് ഘടനയുള്ള ഫുൾ സർവീസ് എയർലൈൻസ് ചെലവ് കുറയ്ക്കുന്നതിനേക്കാൾ നിരക്കുകൾ പൊരുത്തപ്പെടുത്തി മത്സരിക്കുന്ന സാഹചര്യമാണ് ഇന്ത്യൻ വിപണിയിൽ കാണുവാൻ സാധിക്കുക. എന്നാൽ ക്യാബിൻ ഒക്യുപ്പൻസി എല്ലായ്പ്പോഴും എൽസിസികളേക്കാൾ കുറവായിരിക്കും ബിസിനസ്സ് ക്ലാസിലെ ലോഡുകളുടെ ആഘാതമാണ് ഇതിന് കാരണം.
Post Your Comments