India

ജെഎന്‍യു; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതില്‍ മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി മാപ്പ് പറഞ്ഞു

ന്യൂദല്‍ഹി: ജെഎന്‍യു വിഷയത്തില്‍ മാപ്പ് പറഞ്ഞ് മുന്‍ എന്‍ഡിടിവി, സിഎന്‍എന്‍-ന്യൂസ് 18 പത്രപ്രവര്‍ത്തകനുമായ രാജ്ദീപ് സര്‍ദേശായി. 2007ല്‍ ജെഎന്‍യുവില്‍ എബിവിപി കലാപത്തിന് ആഹ്വാനം നല്‍കിയതായി വ്യാജ വാര്‍ത്ത പുറത്തുവിട്ടിരുന്നു. ഇതിനെതുടര്‍ന്ന് രാജ്ദീപ് സര്‍ദേശായി പരസ്യമായി മാപ്പ് പറയണമെന്ന് സമൂഹ മാധ്യമങ്ങളില്‍ ആവശ്യം ഉയര്‍ന്നിരുന്നതാണ്. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനോടാണ് നിരുപാധികം മാപ്പ് പറഞ്ഞത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ രാജ്ദീപ് സര്‍ദേശായി അടക്കമുള്ളവര്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ രാജീവ് ത്രിവേദിയോട് നിരുപാധികം മാപ്പ് അറിയിക്കുകയായിരുന്നു. ഹൈദരാബാദിലെ മെട്രോപൊളിറ്റന്‍ സെഷന്‍സ് കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട സത്യവാങമൂലവും ഫയല്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സൊഹ്‌റാബുദ്ദീന്‍ ഏറ്റുമുട്ടല്‍ കേസില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചുവെന്നാരോപിച്ച് അദ്ദേഹത്തിനെതിരെ ഹൈദരാബാദിലെ മെട്രോപൊളിറ്റന്‍ സെഷന്‍സ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button