Latest NewsIndiaNews

ആരോഗ്യ രംഗത്തെ ​കേരളത്തിന്‍റെ മികവിനെ പ്രശംസിച്ച്​ മുതിർന്ന മാധ്യമ പ്രവർത്തകൻ

ന്യൂഡൽഹി : കോവിഡ് കാലത്തെ കേരളത്തിന്‍റെ ആരോഗ്യ രംഗത്തിലെ മികവിനെ പ്രശംസിച്ച്​ മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേസായ്. കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങൾക്ക്​ പഠിക്കാനും സ്വീകരിക്കാനും ധാരാളം ഉണ്ടെന്നും രാജ്ദീപ് സർദേസായ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

”പൊതുജനാരോഗ്യത്തിൽ നിക്ഷേപം നടത്തുന്ന കേരള മാതൃകയെ പ്രശംസിച്ച​ എന്നെ വിമർശിക്കുന്നവരുടെ അറിവിലേക്കായി ഇതാ മറ്റൊരു വസ്​തുത കൂടി പറയുന്നു: കേരളം ഓക്​സിജൻ മിച്ചമുള്ള സംസ്ഥാനമാണ്​. മാത്രമല്ല കഴിഞ്ഞ വർഷം ഓക്​സിജൻ സംഭരണം 58% വർധിപ്പിക്കുകയും ചെയ്​തു. ഇതിൽ നിന്നും മറ്റു സംസ്ഥാനങ്ങൾക്ക്​ പഠിക്കാനും സ്വീകരിക്കാനും ധാരാളമുണ്ട്​: ആരോഗ്യരംഗത്ത്​ നിക്ഷേപം വർധിപ്പിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല” – രാജ്ദീപ് സർദേസായ് ട്വിറ്റ് ചെയ്തു.

Read Also : പിണറായി സർക്കാരിന്റെ കുരുട്ടു ബുദ്ധി തുറന്നു കാട്ടി സന്ദീപ് വാചസ്പതി

കോവിഡിന്‍റെ ആദ്യ ഘട്ടങ്ങളിൽ കേരളം സ്വീകരിച്ച പ്രതിരോധ നടപടികളെ പ്രശംസിച്ചും രാജ്ദീപ് സർദേസായ് നേരത്തേ രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button