Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndiaNews

12 മണിക്കൂറിനിടെ രാജ്യത്തെ ഞെട്ടിച്ച് വന്‍ പ്രകമ്പനം ഉണ്ടാക്കി രണ്ടാം സ്‌ഫോടനം : കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം : : നിരവധി മരണം : പൊട്ടിത്തെറിയുടെ ശബ്ദം കേട്ടത് 15 കിലോമീറ്റര്‍ ദൂരത്തേയ്ക്ക്

മുംബൈ: 12 മണിക്കൂറിനിടെ രാജ്യത്തെ ഞെട്ടിച്ച് രണ്ടാം സ്ഫോടനം. കെമിക്കല്‍ ഫാക്ടറിയിലെ സ്‌ഫോടനത്തില്‍ നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ ബൊയ്‌സര്‍ എന്ന മേഖലയിലെ കെമിക്കല്‍ ഫാക്ടറിയിലാണ് വന്‍ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ എട്ട് പേര്‍ മരിച്ചെന്നാണ് പ്രാഥമിക നിഗമനം. പാല്‍ഘര്‍ ജില്ലയില്‍ ബൊയ്‌സര്‍ മേഖലയിലെ കോള്‍വാഡെ എന്ന ഗ്രാമത്തിലെ കെമിക്കല്‍ ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. മുംബൈ നഗരത്തില്‍ നിന്ന് ഏതാണ്ട് 100 കിലോമീറ്റര്‍ അകലത്തിലാണ് കോള്‍വാഡെ.

Read Also : സിമന്റ് ഫാക്ടറിയില്‍ പൊട്ടിത്തെറി : നിരവധി പേർക്ക് പരിക്ക്

പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണിപ്പോള്‍. വൈകിട്ട് 7.20-ഓടെ ഉണ്ടായ സ്‌ഫോടനത്തിന്റെ ശബ്ദം ഏതാണ്ട് 15 കിലോമീറ്റര്‍ ദൂരത്തേക്ക് കേള്‍ക്കാമായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. വന്‍ പ്രകമ്പനം ഉണ്ടാക്കിയ ഉഗ്രസ്‌ഫോടനമാണ് നടന്നത്. സ്ഥലത്തേക്ക് ഫയര്‍ഫോഴ്‌സിന്റെ പരമാവധി യൂണിറ്റുകളെ വിന്യസിച്ചിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാണെന്നും പൊലീസ് വക്താവ് ഹേമന്ദ് കത്കര്‍ വ്യക്തമാക്കി.

12 മണിക്കൂറിനിടെ രാജ്യത്ത് ഒരു ഫാക്ടറിയില്‍ നടക്കുന്ന രണ്ടാമത്തെ സ്‌ഫോടനമാണിത്. ഗുജറാത്തിലെ വഡോദരയില്‍ ഉച്ചയോടെ ഒരു വാതക ഫാക്ടറിയില്‍ നടന്ന ഉഗ്രസ്‌ഫോടനത്തില്‍ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. വഡോദരയുടെ പ്രാന്തപ്രദേശമായ പഡ്‌രയിലെ എയിംസ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്ന കമ്പനിയിലാണ് സ്‌ഫോടനമുണ്ടായത്. വ്യാവസായിക, മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായുള്ള വാതകങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്ന കമ്പനിയാണ് എയിംസ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്

shortlink

Related Articles

Post Your Comments

Related Articles


Back to top button