Kerala

ഹരിവരാസനം പുരസ്‌കാരം 15ന് ഇളയരാജയ്ക്ക് സമർപ്പിക്കും

ഈവർഷത്തെ ഹരിവരാസനം പുരസ്‌കാരം ജനുവരി 15ന് സംഗീതജ്ഞൻ ഇളയരാജയ്ക്ക് ദേവസ്വം-സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിക്കും. രാവിലെ ഒൻപതിന് ശബരിമല സന്നിധാനത്ത് നടക്കുന്ന ചടങ്ങിൽ രാജു എബ്രഹാം എം.എൽ.എ അധ്യക്ഷത വഹിക്കും. ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ പ്രശസ്തിപത്രം വായിക്കും. പുരസ്‌കാരനിർണയ കമ്മിറ്റി ചെയർമാൻ കെ. ജയകുമാർ, ശബരിമല ഹൈപ്പവർ കമ്മിറ്റി ചെയർമാൻ ജസ്റ്റിസ് (റിട്ട) സിരിജഗൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും.

Read also: തന്റെ ചിത്രമുള്ള പോസ്റ്ററിന് ‘ബെസ്റ്റ് പോസ്റ്റര്‍ ഓഫ് ദി ഇയര്‍’ അവാര്‍ഡ് : ആരിഫ് എം.പിയും വി.ടി.ബല്‍റാം എം.എല്‍.എയും തമ്മില്‍ ഏറ്റുമുട്ടല്‍ : ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ആന്റോ ആൻറണി എം.പി, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം സി.ടി. രവി, ശബരിമല സ്പെഷ്യൽ കമ്മീഷണർ എം. മനോജ് എന്നിവർ ആശംസാപ്രസംഗം നടത്തും. തുടർന്ന് ഇളയരാജ മറുപടിപ്രസംഗം നടത്തും. ചടങ്ങിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എൻ. വാസു സ്വാഗതവും ദേവസ്വം കമ്മീഷണർ ബി.എസ്. തിരുമേനി നന്ദിയും പറയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button