കൊൽക്കത്ത : ഐഎസ്എല്ലിൽ ഒരു കേരള ബ്ലാസ്റ്റേഴ്സ് അപാരത. ഏകപക്ഷീയമായ ഒരു ഗോളിന് കരുത്തരായ എടികയെ തോൽപ്പിച്ച് തങ്ങളുടെ മൂന്നാം ജയം കരസ്ഥമാക്കി. രണ്ടാം പകുതിയിൽ ഹലിച്ചരൻ നര്‍സാരിയാണ് (*70) ആണ് ബ്ലാസ്റ്റേഴ്സിന്റെ വിജയഗോൾ സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്ന് ആവേശപോരാട്ടമാണ് കളിക്കളത്തിൽ കാഴ്ച്ച വെച്ചത്.
.@KeralaBlasters ticked all the right boxes by dominating in #ATKKBFC ✅#HeroISL #LetsFootball pic.twitter.com/nrVwmwlWRs
— Indian Super League (@IndSuperLeague) January 12, 2020
രണ്ടാം പകുതിയിലേക്ക് കടന്നപ്പോൾ, മത്സരം തീരുവാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ എടികെയെ ഞെട്ടിച്ച് കൊണ്ട് ബ്ലാസ്റ്റേഴ്സ് മൂന്നാം വിജയം നേടുകയായിരുന്നു. ഐഎസ്എൽ സീസണിലെ ആദ്യ മത്സരത്തിൽ എടികയെ തോൽപ്പിച്ചാണ് ആദ്യ ജയവും ബ്ലാസ്റ്റേഴ്സ് നേടിയത്. ഹൈദരാബാദിനെ അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. 19ന് ജംഷഡ്പൂരിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്തമത്സരം.
WHAT.A.RESULT! @KeralaBlasters claim back-to-back wins in #HeroISL for the first time since February 2018!#ATKKBFC #LetsFootball pic.twitter.com/mXP0oPI7B8
— Indian Super League (@IndSuperLeague) January 12, 2020
A massive team performance from the boys as we edge closer to the top 4 with back to back wins! ?#ATKKBFC #YennumYellow pic.twitter.com/ixWQZlHykp
— Kerala Blasters FC (@KeralaBlasters) January 12, 2020
ഈ ജയത്തോടെ 12മത്സരങ്ങളിൽ 14 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തു നിന്നും ആറാം സ്ഥാനത്തേക്ക് കുതിച്ചു. ഇനിയുള്ള മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന് ജയിക്കാൻ സാധിച്ചാൽ പ്ലേ ഓഫ് സാധ്യതകൾ നില നിർത്താനാകു. 12മത്സരങ്ങളിൽ 21പോയിന്റുമായി എടികെ മൂന്നാം സ്ഥാനത്ത് തന്നെ തുടരുന്നു
Post Your Comments