
പത്തനംതിട്ട: കരടിയുടെ ആക്രമണത്തില്‍ 46കാരന് പരിക്കേറ്റു. സംഭവത്തില്‍ വനം വകുപ്പിനെതിരെ സിപിഎം രംഗത്തെത്തി. പത്തനംതിട്ട ജില്ലയിലെ തണ്ണിത്തോട് മണ്ണീറയിലാണ് സംഭവം. വാഴവിളയില്‍ വീട്ടില്‍ രാജന്‍കുട്ടിക്കാണ് പരിക്കേറ്റത്. വനം വകുപ്പിന്റെ അനാസ്ഥയാണ് കരടി ആക്രമണത്തിന് കാരണമെന്ന് സിപിഎം കുറ്റപ്പെടുത്തി. വനം വകുപ്പിനെതിരെ കൊക്കാത്തോട് ഫോറസ്റ്റ് സ്റ്റേഷന്‍ സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. അതേസമയം പരിക്കേറ്റ രാജന്‍കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments