മെക്സിക്കോ സിറ്റി: സ്കൂളില്‍ സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ത്ത് പതിനൊന്നുകാരൻ. വടക്കന്‍ മെക്സിക്കോയിലെ ടോണിയോണ്‍ നഗരത്തിലെ കോളെജിയോ സെര്‍വാന്റസ് സ്കൂളിലാണ് സംഭവം. വെടിവെയ്പ്പിൽ അധ്യാപിക കൊല്ലപ്പെട്ടു. അഞ്ച് കുട്ടികള്‍ അടക്കം ആറു പേര്‍ക്ക് പരിക്കേറ്റു. രാവിലെ രണ്ട് തോക്കുമായി സ്കൂളിലെത്തിയ വിദ്യാര്‍ഥി സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവശേഷം വിദ്യാര്‍ഥി സ്വയം വെടിവച്ച് ജീവനൊടുക്കി. അക്രമത്തിന് പിന്നിലുള്ള കാരണം കണ്ടെത്തിയിട്ടില്ല. 2017 ജനുവരിയിലും ഇത്തരത്തിൽ മോന്ററെയിലെ സ്കൂളില്‍ നടന്ന വെടിവയ്പിലും രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു.
Post Your Comments