ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയാൽ ഉണ്ടാകുന്ന ഗുരുതരമായ ദോഷം ആയിരക്കണക്കിന് ചെറുപ്പക്കാരും യുവതികളും, പ്രത്യേകിച്ച് വിദ്യാർഥികൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സോണിയ ഗാന്ധി. ചില സംസ്ഥാനങ്ങളിലെ സ്ഥിതി ആശങ്കാജനകമാണ്, സംസ്ഥാനങ്ങളെ പൊലീസ് ഭരണപ്രദേശങ്ങളാക്കി മാറ്റുകയാണ്. പ്രത്യേകിച്ച്, യുപിയിലും ഡൽഹിയിലും. ജാമിയ മില്ലിയ, ജെഎൻയു, ബനാറസ് ഹിന്ദു സർവകലാശാല, അലഹബാദ് സർവകലാശാല, ഡൽഹി സർവകലാശാല, ഗുജറാത്ത് സർവകലാശാല, ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, യുപിയിലെ പല ഇടങ്ങളിലും പൊലീസ് അതിരുകടന്നത് ഭയപ്പെടുത്തുന്നതാണ്. – സോണിയ ഗാന്ധി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം വിവേചനപരവും മതാടിസ്ഥാനത്തിൽ ഇന്ത്യൻ പൗരന്മാരെ ഭിന്നിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. ഡൽഹിയിൽ നടന്ന കോൺഗ്രസ് പ്രവർത്തന സമിതി യോഗത്തിലാണ് സോണിയയുടെ പ്രസ്താവന. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, പ്രിയങ്ക ഗാന്ധി, എ.കെ.ആന്റണി, പി.ചിദംബരം, കെ.സി.വേണുഗോപാൽ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. രാഹുൽ ഗാന്ധി യോഗത്തിന് എത്തിയില്ല.
Post Your Comments