Latest NewsKeralaOman

ഒമാന്‍ സുല്‍ത്താന്‍ ഖാബൂസിന് 30 വര്‍ഷക്കാലം ഭക്ഷണം വിളമ്പിയ വിശ്വസ്തനായ മലയാളി : സുല്‍ത്താന്റെ ഓര്‍മകള്‍ പങ്കുവെച്ച് കാസർഗോഡുകാരനായ കൊട്ടൻ

കാസർഗോഡ്: ശനിയാഴ്ച അന്തരിച്ച ഒമാന്‍ സുല്‍ത്താന്‍ ഖാബൂസിന് 30 വര്‍ഷക്കാലം ഭക്ഷണം വിളമ്പിയ മലയാളിയെ പരിചയപ്പെടുത്തുകയാണ് കാസർഗോഡ് വാർത്ത എന്ന ചാനൽ.ഒമാന്റെ ഒളിമങ്ങാത്ത നിലാവായിരുന്ന ഒമാനികളുടെ പ്രിയപ്പെട്ട ഭരണാധികാരി ഖാബൂസിന്റെ മരണത്തില്‍ ഏറ്റവും കൂടുതല്‍ ദുഖിക്കുന്നത് അദ്ദേഹത്തിന്റെ വിശ്വസ്തനായ പാചകക്കാരനായ കാസര്‍കോട് ചെമ്മനാട് കൈന്താര്‍ തൊടുകുളത്ത് അമ്പുവിന്റെയും പാട്ടിയുടെയു മകനായ വി കൊട്ടന്‍ ആയിരിക്കും.

ഒരു രാജ്യത്തെ ജനമനസ്സുകളെ കീഴടക്കിയ മഹാനായ ഭരണാധികാരി വിടവാങ്ങുമ്പോൾ ..അനന്തരാവകാശി ആരെന്ന് ഉറ്റുനോക്കി ലോക രാജ്യങ്ങൾ

സുല്‍ത്താന്റെ ഒഴിവുകാല യാത്രയില്‍ മരുഭൂമിയിലെ വിശ്വസ്തനായ കാവല്‍ക്കാരനായ, മുപ്പത് വര്‍ഷത്തോളം സുല്‍ത്താന് ഇഷ്ടഭക്ഷണം വിളമ്പിയ മലയാളിയാണ് വി കൊട്ടന്‍. 1976-ല്‍ ഒമാനിലെത്തിയ കൊട്ടന്‍ നീണ്ട മുപ്പതു വര്‍ഷക്കാലം സുല്‍ത്താന്‍ ഖാബൂസിന്റെ കൊട്ടാരത്തിലെ സുല്‍ത്താനു ഏറെ പ്രിയപ്പെട്ട വിശ്വസ്തനായ പാചകക്കാരനായിരുന്നു. സുല്‍ത്താന് ഏറെ ഇഷ്ടം ഇന്ത്യന്‍ ഭക്ഷണമാണ്, അതും കേരളീയ ഭക്ഷണം.ഒമാന്റെ ഭൂപ്രകൃതി കേരളത്തിന്റെ ഭൂപ്രകൃതിയുമായി ഏറെ സാമ്യമുള്ളത് കേരളഭക്ഷണം ഒമാനികള്‍ക്ക് ഏറെ പ്രിയമുള്ളതായി മാറാന്‍ കാരണമാകുന്നതായി കൊട്ടന്‍ വിശ്വസിക്കുന്നു.

ഒ​മാ​ന്റെ പുതിയ ഭ​ര​ണാ​ധി​കാ​രി​യാ​യി ഹൈ​തം ബി​ന്‍ താ​രി​ഖ് അ​ല്‍ സെ​യ്ദ് ചു​മ​ത​ല​യേ​റ്റു: സു​ല്‍​ത്താ​ന്‍ ഖാ​ബൂ​സ് പു​ല​ര്‍​ത്തി​യ ന​യ​ങ്ങ​ള്‍ ത​ന്നെ​യാ​വും രാ​ജ്യം തു​ട​രു​ക​യെന്ന് നിയുക്ത ഭരണാധികാരി

അറബി ഭക്ഷണമായ കാമ്പോളി, നീര്‍ഷ, അലീസ എന്നിവയുടെ പാചക മികവിന് സുല്‍ത്താന്റെ പ്രത്യേക അംഗീകാരവും പ്രശസ്തി പത്രവും കൊട്ടന്‍ സ്വന്തമാക്കിയിരുന്നു. വിശ്രമ ജീവിതം നയിക്കേണ്ട ഈ പ്രായത്തിലും ആരോഗ്യം വകവെക്കാതെ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ നഗരത്തിലെ വ്യാപാര സ്ഥാപനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുകയാണ് ഇദ്ദേഹം.

ഇടയ്ക്ക് ആരോഗ്യകരമായ ബുദ്ധിമുട്ടുകള്‍ ശരീരത്തെ തളര്‍ത്തിയെങ്കിലും വയസ് 70 ലും ജോലി ചെയ്യാനുള്ള മനസും ആര്‍ജവവും ഇന്നും ഇദ്ദേഹത്തിനുണ്ട്.അറബികളെ പോലെ സുന്ദരമായി അറബി ഭാഷ സംസാരിക്കുന്ന കൊട്ടന്‍ സുല്‍ത്താന്‍ ഖാബൂസിന്റെ കൈയ്യില്‍ നിന്നും പ്രത്യേക ആദരവ് ലഭിച്ചത് ഒരു ഭാഗ്യമായി ഇന്നും മനസ്സില്‍ കൊണ്ടു നടക്കുന്നു.

video and news courtesy : കാസർഗോഡ് വാർത്ത

shortlink

Related Articles

Post Your Comments

Related Articles


Back to top button