കൊല്‍ക്കത്ത: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബംഗാളിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയില്‍ വേദി പങ്കിടാന്‍ മുഖ്യമന്ത്രി മമത ബാനർജി തീരുമാനിച്ചപ്പോൾ തന്നെ കോൺഗ്രസിന്റെ നെഞ്ചിടിപ്പ് കൂടിയിരിക്കുകയാണ്.പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഏറ്റുമുട്ടലിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും കൂടിക്കാഴ്ച നടത്തി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ബംഗാളിലെത്തിയ പ്രധാനമന്ത്രിയുമായി രാജ്ഭവനിലാണ് മമത കൂടിക്കാഴ്ച നടത്തിയത്.
പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി കൂടിക്കാഴ്ചയ്ക്കു ശേഷം മമത മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയിലേക്കെത്താന്‍ മോദി ക്ഷണിച്ചതായും മമത അറിയിച്ചു.ബുള്‍ബുള്‍ ചുഴിക്കൊടുങ്കാറ്റുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളുടെ ദുരിതാശ്വാസമായി 7,000 കോടി ഉള്‍പ്പെടെ 38,000 കോടി രൂപ കേന്ദ്രം ബംഗാളിന് നല്‍കാനുണ്ടെന്നും അദ്ദേഹത്തെ ഓര്‍മിപ്പിച്ചതായും മമത പറഞ്ഞു. ശനിയാഴ്ച രാവിലെ കോല്‍ക്കത്തയില്‍ എത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍, മന്ത്രി ഫിര്‍ഹാദ് ഹക്കിം, ബംഗാള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ തുടര്‍ന്ന് പ്രധാനമന്ത്രിക്ക് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാത്രി രാജ്ഭവനില്‍ മോദിക്കായി ഒരുക്കുന്ന അത്താഴ വിരുന്നില്‍ മമത പങ്കെടുക്കമെന്ന് സൂചനകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ വിരുന്നിന് മമതയെയും ഔദ്യോഗികമായി തന്നെ ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍, മുഖ്യമന്ത്രി പങ്കെടുക്കുന്ന കാര്യത്തില്‍ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്.
പൗരത്വ ഭേദഗതി നിയമത്തില്‍ കോണ്‍ഗ്രസിന്റെയും സിപിഎംന്റെയും ഇരട്ടത്താപ്പ് അംഗീകരിക്കില്ലെന്നാണ് മമതയുടെ പ്രതികരണം. കഴിഞ്ഞ ദിവസം പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കില്‍ സിപിഎം കോണ്‍ഗ്രസ് പാര്‍ട്ടികള്‍ നടത്തിയ ആക്രമ സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു മമതയുടെ നിലപാട്.
Post Your Comments