Latest NewsNewsIndia

മറ്റൊരാളെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച യുവതിയെ കാമുകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി

ഹൈദരാബാദ്•മറ്റൊരു പുരുഷനെ വിവാഹം കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച 25 കാരിയായ യുവതിയെ കാമുകൻ കൊലപ്പെടുത്തി. തെലങ്കാനയിലെ വാറങ്കലിലാണ് സംഭവം. കൊലപാതകത്തിന് ശേഷം കീഴടങ്ങിയ പ്രതി യുവതിയെ കൊലപാതകത്തിന് മുന്‍പ് ലൈംഗികമായി ചൂഷണത്തിനിരയാക്കിയതായുംപോലീസ് പറഞ്ഞു.

2016 ല്‍ ബിരുദം പൂര്‍ത്തിയാക്കിയ യുവതിയെ ഒരു സ്വകാര്യ കോളേജിൽ വച്ചാണ് പ്രതി പരിചയപ്പെട്ടത്. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനായി ആറുമാസം മുമ്പ് അയാള്‍ പട്ടണത്തിൽ വാടകയ്ക്ക് ഒരു മുറി എടുത്തിരുന്നു. യുവതി ഇയാളെ അവിടെ സന്ദർശിക്കാറുണ്ടായിരുന്നു. അതിനിടെ, യുവതി പട്ടണത്തിലെ മറ്റൊരു പുരുഷനുമായി പരിചയപ്പെട്ടു. പ്രതിക്ക് യുവതിയുടെ പെരുമാറ്റത്തെക്കുറിച്ച് സംശയം തോന്നി. രണ്ട് ദിവസം മുമ്പ്, അവൾ തന്റെ പുതിയ സുഹൃത്തിന് സെൽ ഫോൺ വഴി സന്ദേശങ്ങൾ അയച്ചിരുന്നുവെന്ന് പ്രതി കണ്ടെത്തി.

തുടര്‍ന്ന് പ്രതി യുവതിയെ ചോദ്യം ചെയ്തപ്പോള്‍, താന്‍ തന്റെ സുഹൃത്തുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി. തുടര്‍ന്ന് അയാള്‍ യുവതിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതായും പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച യുവതിയെ കണ്ടുമുട്ടിയ ഇയാൾ അവളെ മുറിയിലേക്ക് കൊണ്ടുപോയി. മറ്റൊരാളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതിനാൽ തന്നെ മറക്കാൻ യുവതി പ്രതിയോട് അഭ്യർത്ഥിച്ചെങ്കിലും, അത് കൂട്ടാക്കാതെ അയാള്‍ യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കി. തുടര്‍ന്ന് കീ ചെയിനിൽ ഘടിപ്പിച്ച കത്തി ഉപയോഗിച്ച് തൊണ്ട മുറിച്ച് യുവതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

തുടര്‍ന്ന് വീട്ടിൽ പോയി രക്തം പുരണ്ട വസ്ത്രങ്ങൾ മാറ്റിയ പ്രതി സെൻട്രൽ ജയിലിൽ പോയി അവിടെയുള്ള ഒരാളോട് താൻ ചെയ്ത കുറ്റത്തെക്കുറിച്ച് പറഞ്ഞു. പോലീസിന് മുന്നിൽ കീഴടങ്ങാൻ ഇയാൾ ഉപദേശിച്ചു.

പ്രതിയെ പരസ്യമായി കൊല്ലണമെന്ന് യുവതിയുടെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button