ദില്ലി: ജെഎന്‍യുവില്‍ സമരം ചെയ്ത് വരുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ നടി ദീപിക പദുകോണ്‍ അഭിനയിച്ച പരസ്യ ചിത്രം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ഭിന്ന ശേഷിക്കാര്‍ക്ക് വേണ്ടി തയ്യാറാക്കിയ പരസ്യ ചിത്രമാണ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്. ദീപിക പദുകോണിന്റെ ആസിഡ് ആക്രമണത്തില്‍ ഇരയായവരെക്കുറിച്ചുള്ള വീഡിയോ കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയം നേരത്തെ ഉപേക്ഷിച്ചിരുന്നു. സ്‌കില്‍ ഇന്ത്യയുടെ ഭാഗമായി ബുധനാഴ്ച റിലീസ് ചെയ്യാനിരുന്ന വീഡിയോയാണ് കേന്ദ്രം ഉപേക്ഷിച്ചത്. എന്നാല്‍ വീഡിയോ സംബന്ധിച്ച് ദീപികയുമായി ഔദ്യോഗിക കരാര്‍ ഉണ്ടായിട്ടില്ലെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. അത്തരം കാര്യങ്ങളിലെല്ലാം അന്തിമ തീരുമാനമെടുക്കുന്നത് ദേശീയ നൈപുണ്യ വികസന അതോറിറ്റിയാണെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ആസിഡ് ആക്രമണത്തില്‍ ഇരയായവരെക്കുറിച്ചും സ്‌കില്‍ ഇന്ത്യ പദ്ധതിയെ കുറിച്ചും ദീപിക പദുകോണ്‍ സംസാരിക്കുന്നതാണ് പ്രൊമോഷന്‍ വീഡിയോ. 45 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും തുല്യ അവസരങ്ങളുണ്ടെന്നതിനെ കുറിച്ചും സംസാരിക്കുന്നുണ്ട്. ഈ ഭാഗം ‘പരിശോധിക്കുക’യാണെന്നാണ് മന്ത്രാലയം നല്‍കിയിരുന്ന ഔദ്യോഗിക വിശദീകരണം.
Post Your Comments