തിരുവനന്തപുരം: മകന്റെ മരണം ഉറപ്പായ നിമിഷത്തില്‍ അദിത്യയുടെ പിതാവിന്റെ തീരുമാനത്തോടെ അഞ്ച് പേര്‍ക്ക് പുതിയ ജീവിതം. വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ആദിത്യ എന്ന 21 കാരനിലൂടെയാണ് അവയവദാനം വഴി അഞ്ചുപേര്‍ക്ക് പുതുജീവിതം ലഭിച്ചത്. 2020ലെ ആദ്യ അവയവദാനം നടന്നത് ശാസ്തമംഗലം ടി സി 9/1418 ബിന്ദുലയില്‍ മനോജ്-ബിന്ദു ദമ്പതികളുടെ മകന്‍ ആദിത്യ (21) യിലൂടെയായിരുന്നു. ഡിസംബര്‍ 29നാണ് വെള്ളയമ്പലം- ശാസ്തമംഗലം റോഡിലുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റത്. കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഡോക്ടര്‍മാര്‍ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു.
Read Also : അമലിന്റെ അവയവദാനം: അമ്മ വിജയശ്രീ മുപ്പതിനായിരം ഡോക്ടര്‍മാരുടെ അമ്മയെന്ന് ഐഎംഎ
അദിത്യയുടെ പിതാവ് മനോജ് അവയവങ്ങള്‍ ദാനം ചെയ്യുകയെന്ന തീരുമാനമെടുക്കുകയായിരുന്നു. അമ്മ ബിന്ദുവും അദിത്യയുടെ സഹോദരി സ്വാതികയും ആ തീരുമാനത്തിന് പിന്തുണയേകി. തുടര്‍ന്ന് കിംസ് ആശുപത്രിയിലെ ട്രാന്‍സ്പ്ലാന്റ് പ്രൊക്യുര്‍മെന്റ് മാനേജര്‍ മുരളീധരന്‍ അവയവദാനത്തിന്റെ പ്രസക്തി കുടുംബാംഗങ്ങളെ ധരിപ്പിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ മരണാനന്തര അവയവദാന ഏജന്‍സിയായ മൃതസഞ്ജീവനി അപ്രോപ്രിയേറ്റ് അതോറിറ്റിയും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുമായ ഡോ എ റംലാബീവി അവയവദാനത്തിന് വേണ്ട നടപടികള്‍ സ്വീകരിച്ചു. ഒരു വൃക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രോഗിയ്ക്കും ഒരു വൃക്കയും കരളും കിംസ് ആശുപത്രിയിലും നേത്രപടലങ്ങള്‍ കണ്ണാശുപത്രിയിലും നല്‍കി.
Post Your Comments