ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിലെ വാർഷിക വരുമാന കണക്കുകൾ പുറത്ത്. വാർഷിക വരുമാനത്തിൽ വൻ വർധനവുണ്ടായെന്ന് കോൺഗ്രസ്സും ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. അതേസമയം, ഇടത് പാർട്ടികളിൽ സിപിഎം വാർഷിക വരുമാനത്തിൽ കുറവുണ്ടായെന്നു വ്യക്തമാക്കിയപ്പോൾ സിപിഐക്ക് വരുമാനം വർധിച്ചു.
കഴിഞ്ഞ വർഷം ബിജെപിയുടെ വരുമാനം 134 ശതമാനം വർധിച്ചതായി പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. 2410 കോടിയാണ് 2018-19 ലെ ബിജെപിയുടെ വരുമാനം. 1450 കോടി ഇലക്ടറൽ ബോണ്ടിൽ നിന്ന് മാത്രം ബിജെപിക്ക് ലഭിച്ചു. 2018-19 കാലയളവിൽ 918 കോടി രൂപ കോൺഗ്രസ് പാർട്ടിയുടെ അക്കൗണ്ടിൽ എത്തി. കഴിഞ്ഞ വർഷം കോൺഗ്രസിന്റെ വരുമാനം 199 കോടി മാത്രമായിരുന്നു. ഇലക്ടറൽ ബോണ്ട് സമ്പ്രദായത്തെ എതിർക്കുന്ന കോൺഗ്രസ് 383 കോടി ഇലക്ടറൽ ബോണ്ടിൽ സ്വീകരിച്ചു.
ALSO READ: പി ജയരാജനെതിരെ വധഭീഷണി മുഴക്കിയ സംഭവം: കേസ് കോടതിയിൽ എത്തിയപ്പോൾ പ്രതി പറഞ്ഞത്
കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ സിപിഐക്ക് വരുമാനം കൂടിയപ്പോൾ സിപിഐഎമ്മിന് വരുമാനം കുറഞ്ഞു. സിപിഎം സമർപ്പിച്ച സത്യവാങ്മൂലം അനുസരിച്ച് 2018 -19 ലെ വരുമാനം 100 കോടി 96 ലക്ഷത്തിലേറെയാണ്. 2017-18 ൽ ഇത് 104,84,7532 ലക്ഷം രൂപയായിരുന്നു. സിപിഐക്ക് 2018-19 വർഷത്തിൽ വരുമാനം 7,15,4314 രൂപയാണ്. 2017-18 ലെ വരുമാനം 1,55,31,710 ആയിരുന്നു.
Post Your Comments