ന്യൂഡൽഹി: എല്ലാ പ്രശ്‌നത്തിനും അക്രമം കൂടാതെ തന്നെ ഉത്തരമുണ്ടെന്ന് പ്രമുഖ നടി സണ്ണി ലിയോണ്‍. ജെഎൻയുവിലെ അക്രമങ്ങളെ അപലപിച്ചു കൊണ്ട്പ്ര തികരിക്കുകയായിരുന്നു സണ്ണി ലിയോൺ. രാജ്യത്ത് നടക്കുന്ന പ്രശ്‌നങ്ങളിൽ പരസ്പരം അക്രമിക്കാതെ തന്നെ പരിഹാരം കാണണമെന്ന് നടി പറഞ്ഞു. താൻ അക്രമത്തിൽ വിശ്വസിക്കുന്നില്ലെന്നും വാർത്താ എജൻസിയായ എഎൻഐയോട് അവർ പ്രതികരിച്ചു.
എല്ലാവരോടും അക്രമം അവസാനിപ്പിക്കണമെന്നും പരസ്പരം വേദനിപ്പിക്കാതെ പരിഹാരം കാണണമെന്നും അപേക്ഷിക്കുന്നു. കുട്ടികൾ മാത്രമല്ല വേദനിക്കപ്പെട്ടത്. അവരുടെ കുടുംബങ്ങൾ കൂടിയാണ്. ഈ ലോകം യുവജനങ്ങൾക്ക് സുരക്ഷിതമായി തോന്നുന്നില്ല. സണ്ണി ലിയോൺ പറഞ്ഞു.
മുഖംമൂടിധാരികളുടെ ആക്രമണത്തിൽ ജനുവരി അഞ്ചിന് വിദ്യാർഥികൾക്കും അധ്യാപകർക്കും പരിക്കേറ്റിരുന്നു. സർവകലാശാലയിലെ വിദ്യാർത്ഥികളുടെ ഹോസ്റ്റലുകളായ സബർമതി, മഹി മാന്ദ്വി, പെരിയാർ തുടങ്ങിയവക്ക് നേരെയാണ് വൈകിട്ട് ഏഴ് മണിയോടെ ആക്രമണമുണ്ടായത്.
സബർമതി ഹോസ്റ്റൽ അടിച്ച് തകർത്തു. നിർത്തിയിട്ട വാഹനങ്ങൾ തകർക്കുകയും ഹോസ്റ്റലുകൾക്ക് നേരെ കല്ലെറിയുകയുമുണ്ടായി. വടികളും ചുറ്റികയും മറ്റ് മാരകായുധങ്ങളുമായി അക്രമി സംഘം ഹോസ്റ്റലുകളിലേക്ക് അതിക്രമിച്ച് കയറി വന്ന് മർദിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥികൾ പറയുന്നു. ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിന് ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം നടി ദീപിക പദുകോൺ ജെഎൻയുവിലെത്തി വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.
Post Your Comments