ദില്ലി: ജെഎൻയുവിൽ തിങ്കളാഴ്ച ക്ലാസുകൾ തുടങ്ങുമെന്ന് വസി അറിയിച്ചു. മാനവി വിഭവ ശേഷി മന്ത്രാലയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് വിസി തിങ്കളാഴ്ച ക്ലാസുകൾ തുടങ്ങുമെന്ന കാര്യം അറിയിച്ചത്. ഫീസ് വർധനവ് പിൻവലിക്കുമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം ഉറപ്പ് നൽകിയെന്ന് വിദ്യാർത്ഥി യൂണിയൻ നേതാവ് ഐഷി ഘോഷ് അറിയിച്ചു. മറ്റ് പ്രശ്നങ്ങൾ പരിഹരിക്കുമെന്ന ഉറപ്പ് ലഭിച്ചെന്നും ഐഷി ഘോഷ് പറഞ്ഞു. അതേ സമയം ജെഎൻയുവിൽ ആക്രമണം അഴിച്ച് വിട്ട മുഖംമൂടി സംഘത്തിലെ 9 പേരെ തിരിച്ചറിഞ്ഞതായി ദില്ലി പോലീസ് അറിയിച്ചു. ക്യാമ്പസിന് പുറത്തുള്ളവരും അക്രമി സംഘത്തിൽ ഉണ്ടായിരുന്നതായി അന്വേഷണത്തിൽ വ്യക്തമായതായും പൊലീസ് അറിയിച്ചു.
Post Your Comments