ചണ്ഡിഗഡ്•ചണ്ഡിഗഡ് മേയർ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയ്ക്ക് വിജയം. ബി.ജെ.പിയുടെ രാജ്ബാല മാലിക് കോൺഗ്രസിന്റെ ഗുർബാക്സ് റാവത്തിനെ 22 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.
27 അംഗ ചണ്ഡിഗഡ് മുനിസിപ്പല്‍ കൗണ്‍സിലില്‍ ബിജെപിക്ക് 22 കൗൺസിലർമാരും കോൺഗ്രസിന് അഞ്ചും ഷിരോമണി അകാലിദൾ (എസ്എഡി) ഒരു അംഗവുമുണ്ട്. എംസിയിലെ എക്സ്-അഫീഷ്യോ അംഗമെന്ന നിലയിൽ ചണ്ഡിഗഡ് എംപി കിരൺ ഖേറിനും വോട്ടവകാശം ഉണ്ട്.
ബിജെപി-എസ്എഡി സഖ്യത്തിന്റെ 22 വോട്ടുകളും മാലിക്കിന് ലഭിച്ചപ്പോൾ റാവത്തിന് കോൺഗ്രസ് കൗൺസിലർമാരിൽ നിന്ന് അഞ്ച് വോട്ടുകൾ ലഭിച്ചു.
വോട്ടുകളുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാൻ കോൺഗ്രസ് കൗൺസിലർമാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
കിരൺ ഖേർ ആണ് ആദ്യമായി വോട്ട് രേഖപ്പെടുത്തിയത്.
ആഭ്യന്തര ഭിന്നത കാരണം കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി ക്രോസ് വോട്ടിംഗ് നേരിട്ടിരുന്നു. എന്നാല്‍ തങ്ങളുടെ അംഗങ്ങളെ ഒന്നിച്ച് നിർത്താൻ ബി.ജെ.പിയ്ക്ക് ഇത്തവണ സാധിച്ചു.
Post Your Comments