
ഇടുക്കി: ജില്ലയിലെ വോട്ടര്‍ പട്ടികയില്‍ ജനുവരി 15 വരെ പേര് ചേര്‍ക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനും അവസരം. ജനുവരി 1 യോഗ്യതയായി കണക്കാക്കിയാണ് ജില്ലയിലെ വോട്ടര്‍ പട്ടിക പുതുക്കുന്നത്. ഇതിന്റെ പ്രവര്‍ത്തന പുരോഗതി വോട്ടര്‍ പട്ടിക നിരീക്ഷകന് പി വേണുഗോപാല്‍ ജില്ലാ കളക്ടര്‍ എച്ച് ദിനേശന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തി. ജനുവരി 15 വരെ അപേക്ഷിക്കാം. അപേക്ഷകളില്‍ ജനുവരി 27നകം തീര്‍പ്പു കല്പിച്ച് അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 7 ന് പ്രസിദ്ധീകരിക്കും. ഇതോടനുബന്ധിച്ച് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ജനുവരി 9 തിന് കളക്ട്രേറ്റില്‍ ചേരും. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബൂത്ത് തല ഏജന്റുമാര്‍ ഇല്ലാത്തയിടങ്ങളില്‍ സ്ഥിരമായി ഏജന്റുമാരെ നിയമിക്കാവുന്നതാണ്. യോഗത്തില്‍ ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ എം.എന്രതി, ദേവുകുളം സബ് കളക്ടര്‍ പ്രേം കൃഷ്ണന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ്കുമാര്‍, ജില്ലയിലെ തഹസീല്‍ദാര്‍മാര്‍, ഇലക്ഷന് റിട്ടേണിംഗ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് ഇലക്ഷന് റിട്ടേണിംഗ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Post Your Comments