Latest NewsIndiaNews

ഭരണ മുന്നണിയ്ക്ക് തിരിച്ചടി: 150 പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

അഗര്‍ത്തല•തൃപുരയില്‍ ഭരണകക്ഷിയായ ബിജെപിയ്ക്കും സഖ്യകക്ഷിയായ ഇൻഡിജെനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി) യ്ക്കും വലിയ തിരിച്ചടി നല്‍കി കാർബുക്ക് നിയമസഭാ മണ്ഡലത്തിലെ ഒരു ഉന്നത ഐപിഎഫ്ടി നേതാവ് ഉൾപ്പെടെ 150 പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. .ഡി.സി തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പാണ്‌ പുതിയ സംഭവവികാസം.

ഐ‌പി‌എഫ്ടിയുടെ കേന്ദ്ര ഉപദേശക സമിതി വൈസ് ചെയർമാനും മുൻ ടി‌പി‌എസ് ഉദ്യോഗസ്ഥനുമായ ബുദ്ധരായ് ദെബർ‌മയും രാംഭദ്ര എ‌ഡി‌സി വില്ലേജ് വൈസ് ചെയർമാൻ ബിഹാരി ചക്മയും ഉൾപ്പെടെ 150 അംഗങ്ങളും അതത് പാര്‍ട്ടികള്‍ ഉപേക്ഷിച്ച് ഞായറാഴ്ചയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

പിസിസി പ്രസിഡന്റ് പിജുഷ് കാന്തി ബിശ്വാസ് പുതിയ അംഗങ്ങളെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തു. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള കൂടുതൽ നിരാശരായ അനുയായികൾ വരും ദിവസങ്ങളിൽ കോൺഗ്രസിൽ ചേരുമെന്നും എ‌ഡി‌സി തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button