Latest NewsIndiaNews

മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത ആഡംബര വാഹനം തിരികെ കിട്ടാന്‍ യുവാവ് അടച്ചത് റെക്കോര്‍ഡ് തുക

അഹമ്മദാബാദ്: മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത ആഡംബര വാഹനം തിരികെ കിട്ടാന്‍ യുവാവ് അടക്കേണ്ടി വന്നത് റെക്കോര്‍ഡ് തുക. 27.68 ലക്ഷം രൂപയാണ് യുവാവിന് പിഴയായി ഒടുക്കേണ്ടി വന്നത്. രാജ്യത്ത് ഇതുവരെ അടച്ചതില്‍ ഏറ്റവും കൂടിയ പിഴ തുകയാണിത്. ഗുജറാത്ത് സ്വദേശിയായ രഞ്ജിത് ദേശായി എന്നയാള്‍ക്കാണ് പിഴ അടയ്‌ക്കേണ്ടി വന്നത്.

പോര്‍ഷെ 911 സ്‌പോര്‍ട്‌സ് കാര്‍ കൃത്യമായ രേഖകള്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് നവംബറിലാണ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്.രാജ്യത്ത് മോട്ടോര്‍ വാഹന വകുപ്പ് ചുമത്തിയ ഏറ്റവും ഉയര്‍ന്ന പിഴത്തുകയാണ് ഇതെന്ന് അഹമ്മദാബാദ് പൊലീസ് വിശദമാക്കുന്നത്.നവംബര്‍ 28 ന് കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ വാഹനത്തിന് നമ്പര്‍ പ്ലേറ്റുമുണ്ടായിരുന്നില്ല. ആര്‍ടിഒയില്‍ പിഴയൊടുക്കി പൊലീസ് സ്റ്റേഷനില്‍ എത്തി വാഹനം എടുക്കാനുള്ള നിര്‍ദേശവും ഡ്രൈവര്‍ക്ക് നല്‍കിയിരുന്നു. ആദ്യം 9.8 ലക്ഷം രൂപയായിരുന്നു പിഴ തുക. എന്നാല്‍ പിഴ തുക അടയ്ക്കാനായി ആര്‍ടി ഓഫീസില്‍ എത്തിയപ്പോള്‍ രേഖകള്‍ പരിശോധിച്ച ഉദ്യോഗസ്ഥന്‍ പിഴ തുക 27.68 ലക്ഷമായി ഉയര്‍ത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button