ദില്ലി: ജമ്മു കാശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി നാളെ വിധി പറയും. ആർട്ടിക്കൾ 370 റദ്ദാക്കിയതിനെ തുടർന്നാണ് ജമ്മു കാഷ്മീരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇന്‍റർനെറ്റ് സൗകര്യങ്ങളും വാർത്താ വിനിമയ സംവിധാനങ്ങളും പ്രദേശത്ത് നിർത്തി വച്ചിരിക്കുകയാണ്. നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിലാണ് ജെഎൻവി രമണ അധ്യക്ഷനായ ബഞ്ചാണ് വിധി പറയുക. പ്രത്യേക ഭരണഘടനാ പദവി എടുത്ത് കളഞ്ഞ് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയതോടെയാണ് പ്രതിഷേധങ്ങളെ ഭയന്ന് കേന്ദ്ര സർക്കാർ ജമ്മുവിൽ നിയന്ത്രണങ്ങളേർപ്പെടുത്തിയത്.
Supreme Court will pronounce its verdict tomorrow on a number of petitions challenging the restrictions and internet blockade imposed in Jammu and Kashmir after the abrogation of Article 370 since August 2019. pic.twitter.com/y3uSNOdFmX
— ANI (@ANI) January 9, 2020
Post Your Comments