വിജയവാഡ: ആന്ധ്രപ്രദേശില്‍ അമരാവതി ഏക തലസ്ഥാനമായി നിലനിര്‍ത്തണമെന്ന് ആവശ്യപെട്ടുള്ളകര്‍ഷക പ്രക്ഷോഭം ശക്തി പ്രാപിക്കുന്നു. കര്‍ഷകര്‍ക്ക് പിന്തുണപ്രഖ്യാപിച്ചുകൊണ്ട് നിരോധനാജ്ഞ ലംഘിച്ച് റാലി പ്രഖ്യാപിച്ച മുന്‍ മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിനെ പോലീസ് വിജയവാഡയില്‍ വെച്ച് കസ്റ്റഡിയില്‍ എടുത്തു.
അമരാവതിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി എത്തിയ സിപിഐ നേതാവ് രാമകൃഷ്ണ,ടിഡിപി നേതാവും ചന്ദ്രബാബു നായിഡുവിന്‍റെ മകനുമായ ലോകേഷ്,എന്നിവരടക്കമുള്ള നേതാക്കളെ ബുധനാഴ്ച രാത്രിയിലാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.ക്രമസമാധാന പ്രശ്നം കണക്കിലെടുത്ത് കസ്റ്റഡിയിലെടുത്ത നേതാക്കളെ മണിക്കൂറുകള്‍ക്ക് ശേഷം പോലീസ് വിട്ടയച്ചു.അതേസമയം, നായിഡുവിന്‍റെ അറസ്റ്റില്‍ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുകയാണ്.
തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയുടെ വെടിയേറ്റ് എ എസ്‌ഐ മരിച്ചു: പ്രതിക്കായി തെരച്ചിൽ
ടിഡിപി പ്രവര്ത്തകന് ജീവനൊടുക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. പ്രതിഷേധം മുന്നില്‍കണ്ട് ഗുണ്ടൂര്‍, വിജയവാഡ എന്നിവിടങ്ങളില്‍നിന്നുള്ള ടിഡിപി എംപിമാരെ പോലീസ് കഴിഞ്ഞ ദിവസം വീട്ടുതടങ്കലില്‍ ആക്കിയിരുന്നു.ആന്ധ്ര വിഭജനത്തിനുശേഷം അധികാരത്തിലേറിയ ചന്ദ്രബാബു നായിഡുവിന്‍റെ തെലുങ്കുദേശം പാര്‍ട്ടി സര്‍ക്കാര്‍, അമരാവതി തലസ്ഥാനമായി തിരഞ്ഞെടുത്തത്.
എന്നാല്‍ ജഗന് മോഹന്‍ റെഡ്ഡിയുടെ സര്‍ക്കാര്‍ ടിഡിപി സര്‍ക്കാരിന്റെ പല പദ്ധതികളും മാറ്റിയതിനൊപ്പം തലസ്ഥാനമായി മറ്റു സ്ഥലങ്ങളും പരിഗണിക്കുകയാണ്. ഇതിനെതിരേയാണ് ടിഡിപി രംഗത്തെത്തിയത്.
Post Your Comments