ശ്രീനഗർ: ജമ്മു കാഷ്മീരിൽ ഭീകര വാദികൾ ഗ്രനേഡ് ആക്രമണം നടത്തി. കാശ്മീരിലെ ശ്രീനഗറിൽ ആണ് ആക്രമണം നടന്നത്. ആക്രമണത്തിൽ രണ്ടു നാട്ടുകാർക്ക് പരിക്കേറ്റു. ഇവരെ സമീപമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശ്രീനഗറിലെ ഹബക് മേഖലയിൽ ബുധനാഴ്ചയാണ് ആക്രമണമുണ്ടായത്. ഭീകരർ എറിഞ്ഞ ഗ്രനേഡ് റോഡരികിൽ പൊട്ടിത്തെറിക്കുകയായിരുന്നു. സുരക്ഷാസേനയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പ്രദേശം കനത്ത പൊലീസ് വലയത്തിലാണെന്നും പരിശോധന നടത്തിയതായും കാഷ്മീർ പോലീസ് അറിയിച്ചു.
അതേസമയം, ജമ്മു കശ്മീരിലുള്‍പ്പെടെ ഇന്ത്യയുടെ എല്ലാ അതിര്‍ത്തി പ്രദേശങ്ങളിലും സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്ന് പുതിയതായി ചുമതലയേറ്റ കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ പ്രതികരിച്ചു.
ഭീകര പ്രവര്‍ത്തനത്തിനു പണം നല്‍കുന്നത് പാക്കിസ്ഥാന് അവസാനിപ്പിക്കണമെന്ന് ചുമതലയേറ്റെടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹം അറിയിച്ചിരുന്നു. അതിര്‍ത്തിയില്‍ ഭീകരാക്രമണങ്ങളും നുഴഞ്ഞുകയറ്റങ്ങളും നടക്കാതിരിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. നമുക്ക് പല പദ്ധതികളും ഉണ്ടെന്നും ചുമതലയേറ്റശേഷം ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
Post Your Comments