കൊച്ചി: മോഹൻലാൽ ഇടപെട്ടു, ഇനി ഷെയിൻ നിഗത്തിന് മലയാള സിനിമകളിൽ അഭിനയിക്കാം. അമ്മ ഇടപെട്ട് നടത്തിയ അനുനയ ചർച്ചയിലാണ് ഷെയ്നിന്‍റെ വിലക്ക് പിൻവലിക്കാൻ ധാരണയായത്. മോഹൻലാൽ ഉൾപ്പെടെ പങ്കെടുത്ത അമ്മയുടെ യോഗത്തിന് ശേഷമാണ് വിലക്ക് പിൻവലിക്കാൻ ധാരണയായത്. മുടങ്ങിയ ചിത്രങ്ങളെല്ലാം പൂർത്തിയാക്കാമെന്ന് ഷെയിൻ അമ്മയ്ക്ക് വാക്ക് നൽകി. അമ്മയുടെ യോഗത്തിൽ എടുത്ത തീരുമാനങ്ങൾ നിർമാതാക്കളെ അറിയിക്കും. പ്രശ്നങ്ങളെല്ലാം തീർന്നുവെന്നാണ് യോഗത്തിന് ശേഷം മോഹൻലാൽ പ്രതികരിച്ചത്. ഉല്ലാസത്തിന്‍റെ ഡബ്ബിംഗ് ഉടൻ പൂർത്തിയാക്കും. മുടങ്ങി കിടക്കുന്ന മറ്റ് സിനിമകളും പൂർത്തീകരിക്കാൻ ഷെയിൻ സമ്മതിച്ചിട്ടുണ്ട്. ഈ തീരുമാനങ്ങൾ അടക്കമുള്ളവ അമ്മ ഭാരവാഹികൾ നിർമാതാക്കളുടെ സംഘടനയെ അറിയിക്കും.
Post Your Comments