മീററ്റ്: പ്രമാദമായ നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. രാജ്യം ഏറെ ആകാംഷയോടെ കാത്തിരുന്ന വിധിയാണ് അന്ന് നടപ്പിലാകുന്നത്. എന്നാൽ ഇതിൽ ഏറ്റവും ശ്രദ്ധേയമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.വധശിക്ഷ നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന ആരാച്ചാര്‍ പവന്‍ ജല്ലാദ് എന്ന വ്യക്തിയുടെ ജീവിതവുമായി ബന്ധപ്പെട്ടാണ്.
“ദൈവത്തിന് നന്ദി, അവസാനം എന്‍റെ പ്രാര്‍ത്ഥന കേട്ടതിന്…’ ഇതാണ് നിര്‍ഭയ കേസിലെ നാല് പ്രതികളെ തൂക്കിക്കൊല്ലാന്‍ തീഹാര്‍ ജയില്‍ നിയോഗിച്ച പവന്‍ ജല്ലാദ് കൂപ്പുകൈകളോടെ പറയുന്നത്.’ഞാന്‍ തകര്‍ന്നിരിക്കുകയായിരുന്നു. ഈ നാലുപേരെയും തൂക്കിലേറ്റിയാല്‍ സര്‍ക്കാര്‍ എനിക്ക് ഒരുലക്ഷം രൂപ തരും. അതുകൊണ്ട് എനിക്കെന്‍റെ മകളുടെ വിവാഹം നടത്താം. മാസങ്ങളായി ഞാന്‍ ഈ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. അവസാനം ദൈവം എന്‍റെ പ്രാര്‍ത്ഥന കേട്ടു…’ 57കാരനായ പവന്‍ പറയുന്നു.
5000രൂപയാണ് യുപി ജയില്‍ വകുപ്പ് മാസ ശമ്പളമായി നല്‍കുന്നത്. സമ്പാദിക്കാന്‍ മറ്റ് വഴികളില്ല. വധശിക്ഷ വിധിച്ചവരെ തൂക്കിലേറ്റിയാല്‍ മാത്രമേ എനിക്ക് അതിജീവനത്തിലുള്ള വക കണ്ടെത്താന്‍ സാധിക്കുള്ളു’ പവന്‍ പറയുന്നു.ഒരാളെ തൂക്കിലേറ്റുമ്ബോള്‍ 25,000 രൂപയാണ് ലഭിക്കുന്നത് നിര്‍ഭയ കേസില്‍ നാല് പ്രതികള്‍ ഉള്ളതിനാല്‍ ഒരുലക്ഷം രൂപ കിട്ടുമെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ കൊലപ്പെടുത്തി കേസിലെ പ്രതികളായ സത്വന്ദ് സിംഗിനേയും കെഹര്‍ സിംഗിനേയും തൂക്കിലേറ്റിയത് തന്‍റെ അച്ഛനും മുത്തച്ഛനും ചേര്‍ന്നാണെന്നും ഇദ്ദേഹം പറയുന്നു.
നാല് പ്രതികളെയും തൂക്കിലേറ്റുമ്പോള്‍ കിട്ടുന്ന പണം കൊണ്ട് മകളുടെ വിവാഹം നടത്താമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം…കാന്‍ഷിറാം ആവാസ് യോജന പദ്ധതിയുടെ ഭാഗമായി ലഭിച്ച ഒറ്റമുറി വീടാണ് പവന്‍റെ ആകെയുള്ള സമ്പാദ്യം. അതേസമയം, പ്രതികളെ തൂക്കിലേറ്റുന്നതുവരെ ജില്ല വിട്ടുപോകരുത് എന്നാണ് അധികൃതര്‍ ഇദ്ദേഹത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.എല്ലാ ആരാച്ചാര്‍മാരും മദ്യാപാനികളാണെന്ന പൊതുധാരണ തെറ്റാണെന്ന് പവന്‍ ചൂണ്ടിക്കാട്ടുന്നു.
‘ഇതുവരെ ഞാന്‍ മദ്യം ഉപയോഗിച്ചിട്ടില്ല. മറ്റുള്ളവര്‍ പറയുന്നതുപോലെ ആളുകളെ തൂക്കിലേറ്റുന്നതിന് മുന്‍പ് ഞങ്ങള്‍ മദ്യപിക്കാറില്ല. അതൊരു നുണയാണ്. കയറു വലിക്കുമ്പോള്‍ ഞങ്ങള്‍ സ്വബോധത്തോടെ സംയമനം പാലിച്ചാണ് ചെയ്യുക, അത് ഞങ്ങളുടെ ജോലിയാണ്…’ -പവന്‍ പറയുന്നു.അടുത്ത ദിവസം തന്നെ ഡമ്മി പരിശോധനയ്ക്കായി പവനെ ജയില്‍ അധികൃതര്‍ തിഹാര്‍ ജയിലിലെത്തിക്കും.
Post Your Comments