വാഷിങ്ടണ്‍: ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന് മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തി. ഇറാഖ്, ഇറാന്, ഗള്‍ഫ് ഓഫ് ഒമാന്‍, ഇറാനും സൗദി അറേബ്യയ്ക്കും ഇടയിലെ വ്യോമ പാത എന്നിവിടങ്ങളിലൂടെയുള്ള സര്‍വീസുകളെല്ലാം നിര്‍ത്തിവെയ്ക്കാനാണ് അമേരിക്കന്‍ എയര്‍ലൈനുകള്‍ക്ക് യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് നിര്‍ദേശം നല്‍കിയത്.
സൈനിക നീക്കങ്ങളും രാഷ്ട്രീയ സമ്മര്‍ദവും സിവില്‍ വ്യോമയാന സര്‍വീസുകള്‍ക്ക് ഭീഷണിയായതിനാലാണ് സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് അറിയിച്ചു. എന്നാല്‍ നിലവില്‍ മറ്റ് രാജ്യങ്ങളുടെ വിമാനങ്ങള്‍ ഇറാന്റെയും ഇറാഖിന്റെയും വ്യോമപാതയിലൂടെ സര്‍വീസ് നടത്തുന്നുണ്ട്.അമേരിക്കയുടെ നിലപാടിനെത്തുടര്‍ന്ന് മറ്റ് രാജ്യങ്ങളുടെ സര്‍വീസുകളും ഈ വ്യോമപാത ഒഴിവാക്കിയേക്കുമെന്നുള്ള സൂചനകളുണ്ട്.
Post Your Comments