ഉദരപേശികളെ ബലപ്പെടുത്തുന്നതിനും ദഹനവ്യവസ്ഥ, ഗ്രന്ഥി വ്യവസ്ഥ, വിസര്‍ജ്ജനവ്യവസ്ഥ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ മെച്ചപ്പൈടുത്തുന്നതിനും സഹായിക്കുന്നതാണ് ശലഭാസനം.
ചെയ്യേണ്ട വിധം
കമഴ്ന്ന് നേരെ നിവര്‍ന്ന് കിടക്കുക. കൈകള്‍ രണ്ടിലും പിന്നിലേക്ക് നീട്ടിവയ്ക്കുക. കൈത്തലം കമഴ്ന്നിരിക്കാന്‍ ശ്രദ്ധിക്കണം. ശ്വാസം പുറത്തേക്ക് വിട്ടുകൊണ്ട് തല മുകളിലേക്ക് ഉയര്‍ത്തുക. ശേഷം വയറില്‍ ബലം കൊടുത്തുകൊണ്ട് ഉരോഭാഗം കൂടി ഉയര്‍ത്തണം. ഈ നിലയില്‍ രണ്ടോ മൂന്നോ പ്രാവിശ്യം സാധാരണ ഗതിയില്‍ ശ്വാസോച്ഛ്വോസം നടത്തുക
അടുത്ത പടിയായി മുട്ടുവളയ്ക്കാതെ കാലുകള്‍ മുകളിലേക്ക് ഉയര്‍ത്തുക. തുട മുട്ട്, കണങ്കാല്‍ എന്നിവ ചേര്‍ന്നിരിക്കണം. കാലുകള്‍ക്കൊപ്പം കൈകള്‍ കൂടി മുട്ടുവളയ്ക്കാതെ കാലുകളുടെ നിരപ്പില്‍ മുകളിലേക്ക് ഉയര്‍ത്തുക. ഈ നിലയില്‍ കഴിയുന്നത്ര സമയം സാധാരണ ശ്വാസോച്ഛ്വാസത്തോട് കൂടി നില്‍ക്കുക.
പ്രയോജനം
കുടല്‍ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കപ്പെടുകയും ആമാശയ ഭിത്തി ശക്തി പ്രാപിക്കുകയും ചെയ്യുന്നു. ദഹനക്കേട് ഒഴിവാക്കാന്‍ ഈ ആസനം സഹായിക്കും. പാന്‍ക്രിയാസ് കരള്‍ വൃക്കകള്‍ തുടങ്ങിയ ആന്തരികാവയവങ്ങള്‍ ഉത്തേജിക്കപ്പെടുന്നു. കഴുത്തിലും കണ്ഠപ്രദേശത്തും രക്തസഞ്ചാരം വര്‍ദ്ധിക്കുന്നു. മുതുക് വേദനയ്ക്കും ഇടുപ്പിലെ സന്ധിവാതത്തിനും ശമനം ലഭിക്കുന്നു. അരക്കെട്ടിലെയും പുറത്തേയും തോളുകളിലെയും പേശികള്‍ ശക്തപ്പെടുന്നു. ഗര്‍ഭിണികള്‍ ഈ ആസനം ഒഴിവാക്കുന്നതാണ് നല്ലത്
Post Your Comments