ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെയും ഭർത്താവ് നിക് ജോനാസിന്റെയും വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ലോസ് ആഞ്ചല്‍സിലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര വേദിയില്‍ വച്ചാണ് സംഭവം. മാധ്യമങ്ങൾക്ക് മുന്നില്‍ ഇരുവരും ചുംബിച്ചപ്പോള്‍ പറ്റിയ അബദ്ധത്തിന്റെ വിഡിയോ ആണ് വൈറലാകുന്നത്. ആരാധകര്‍ക്കു വേണ്ടി പരസ്പരം ചുംബിക്കാൻ അവതാരകർ ആണ് ആവശ്യപ്പെട്ടത്. ഇതോടെ ഇരുവരും ചുംബിച്ചു. അപ്പോഴാണ് പ്രിയങ്കയ്ക്ക് അബദ്ധം മനസിലാകുന്നത്. തന്റെ ചുവന്ന നിറമുള്ള ലിപ്സ്റ്റിക് നിക് ജോനാസിന്റെ മുഖത്തു പറ്റി. പിന്നീട് പ്രിയങ്ക തന്നെ ചുവപ്പു നിറമുള്ള ലിപ്സ്റ്റിക് നിക്കിന്റെ മുഖത്തു നിന്നും തുടച്ചു നീക്കുന്നതും വീഡിയോയിൽ കാണാം.
Read also: യുഎഇയുടെ പുതിയ ലോഗോ പുറത്തിറങ്ങി
Post Your Comments