പല്ലിൽ കുടുങ്ങിയ പോപ്കോൺ മൂലം തന്റെ ജീവൻ രക്ഷിക്കാനായി യുവാവിന് നടത്തേണ്ടി വന്നത് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ. ബ്രിട്ടിഷുകാരനായ ആദം മാർട്ടനാണ് ഈ ദുരവസ്ഥ ഉണ്ടായത്. മാർട്ടൻ പോപ്കോൺ കഴിക്കുന്നതിനിടെ ഒരു കഷണം പല്ലിന്റെ ഇടയിൽ കുടുങ്ങി. പലതരം വസ്തുക്കൾ ഉപയോഗിച്ച് മൂന്നു ദിവസം ശ്രമിച്ചിട്ടും പോപ്കോൺ എടുക്കാൻ കഴിഞ്ഞില്ല. ടൂത്ത്പിക്, പേനയുടെ അടപ്പ്, വയറിന്റെ കഷണം ഇതെല്ലാം മാർട്ടൻ പല്ലിൽ കുത്താൻ ഉപയോഗിച്ചിരുന്നു. ഇതോടെ മോണയിൽ അണുബാധ ഉണ്ടാക്കുകയും അതു ഗുരുതരമായതിനെ തുടർന്ന് ആശുപത്രിയിലാകുകയും ചെയ്തു.
പോപ്കോൺ പല്ലിൽ കുടുങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ പനിയും തലവേദനയും ക്ഷീണവും വന്നു. സാധാരണ പനിയാണെന്നായിരുന്നു മാർട്ടിൻ കരുതിയത്. എന്നാൽ എൻഡോകാർഡൈറ്റിസ് എന്ന രോഗാവസ്ഥയുടെ ലക്ഷണങ്ങളാണിതെന്ന് പിന്നീട് കണ്ടെത്തി. ഹൃദയത്തിന്റെ അറകളെ ആവരണം ചെയ്യുന്ന നേർത്ത സ്തരമായ എൻഡോകാർഡിയത്തെ അണുബാധ ബാധിക്കുകയായിരുന്നു. വായിൽനിന്നു ബാക്ടീരിയ ചർമത്തിലേക്കും കുടലുകളിലേക്കും രക്തത്തിലേക്കും കലർന്നാണ് അണുബാധ ഉണ്ടായത്. തുടർന്ന് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്തുകയും ചെയ്തു. വിജയകരമായ ശസ്ത്രക്രിയയ്ക്കു ശേഷം മാർട്ടിൻ സുഖം പ്രാപിച്ചു.
Post Your Comments