Latest NewsNewsSaudi Arabia

സൗ​ദി അ​റേ​ബ്യ​യി​ല്‍​നി​ന്ന്​ ക​ഴി​ഞ്ഞ വ​ര്‍​ഷം നിരവധി എ​ന്‍​ജി​നീ​യ​ര്‍​മാ​ര്‍ നാടു വി​ട്ടു​ പോയി; ക​ണ​ക്കു​ക​ള്‍ പുറത്ത്

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ല്‍ ​നി​ന്ന്​ ക​ഴി​ഞ്ഞ വ​ര്‍​ഷം നിരവധി എ​ന്‍​ജി​നീ​യ​ര്‍​മാ​ര്‍ നാടു വി​ട്ടു​ പോയതായി കണക്കുകൾ സൂചിപ്പിക്കുന്നു. 24,000ത്തോ​ളം വി​ദേ​ശ എ​ന്‍​ജി​നീ​യ​ര്‍​മാ​ര്‍ ആണ് നാടു വി​ട്ടു​പോയത്. സൗ​ദി കൗ​ണ്‍​സി​ല്‍ ഓ​ഫ് എ​ന്‍​ജി​നീ​യേ​ഴ്‌​സ് പു​റ​ത്തു​വി​ട്ട സ്ഥി​തി​വി​വ​ര റി​പ്പോ​ര്‍​ട്ടി​ലാ​ണ്​ ഇ​ക്കാ​ര്യ​മു​ള്ള​ത്. എ​ന്നാ​ല്‍, 3000 സ്വ​ദേ​ശി എ​ന്‍​ജി​നീ​യ​ര്‍​മാ​ര്‍ പു​തു​താ​യി ര​ജി​സ്​​റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ വ​ര്‍​ഷാ​വ​സാ​ന​ത്തെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ആ​കെ 1,63,120 എ​ന്‍​ജി​നീ​യ​ര്‍​മാ​രാ​ണ് സൗ​ദി കൗ​ണ്‍​സി​ല്‍ ഓ​ഫ് എ​ന്‍​ജി​നീ​യേ​ഴ്‌​സി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​വ​രാ​യു​ള്ള​ത്. ഇ​വ​രി​ല്‍ 38,000 പേ​ര്‍ സ്വ​ദേ​ശി എ​ന്‍​ജി​നീ​യ​ര്‍​മാ​രാ​ണെ​ന്ന് കൗ​ണ്‍​സി​ല്‍ വ​ക്താ​വ് എ​ന്‍​ജി. അ​ബ്​​ദു​ല്‍ നാ​സ​ര്‍ അ​ല്‍​ല​ത്തീ​ഫ് അ​റി​യി​ച്ചു.

രാ​ജ്യ​ത്ത് ഘ​ട്ടം​ഘ​ട്ട​മാ​യി ന​ട​പ്പാ​ക്കു​ന്ന സ്വ​ദേ​ശി​വ​ത്​​ക​ര​ണ​വും ഇ​ട​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളു​ടെ സാ​മ്ബ​ത്തി​ക പ്ര​ശ്ന​ങ്ങ​ളും മ​റ്റു​മാ​ണ് വി​ദേ​ശ എ​ന്‍​ജി​നീ​യ​ര്‍​മാ​രു​ടെ കൊ​ഴി​ഞ്ഞു​പോ​ക്കി​ന് കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം. 1,25,000 വി​ദേ​ശ എ​ന്‍​ജി​നീ​യ​ര്‍​മാ​രാ​ണ് ക​ഴി​ഞ്ഞ വ​ര്‍​ഷം അ​വ​സാ​ന മാ​സ​ത്തെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം സൗ​ദി കൗ​ണ്‍​സി​ല്‍ ഓ​ഫ് എ​ന്‍​ജി​നീ​യേ​ഴ്‌​സി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​വ​ര്‍. 2018ല്‍ ​ഇ​തേ കാ​ല​യ​ള​വി​ല്‍ വി​ദേ​ശ എ​ന്‍​ജി​നീ​യ​ര്‍​മാ​രു​ടെ എ​ണ്ണം 1,49,000 ആ​യി​രു​ന്നു.

സൗ​ദി തൊ​ഴി​ല്‍ സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​വും എ​ന്‍​ജി​നീ​യേ​ഴ്​​സ്​ കൗ​ണ്‍​സി​ലും ത​മ്മി​ലു​ണ്ടാ​ക്കി​യ ധാ​ര​ണ പ്ര​കാ​രം കു​റ​ഞ്ഞ​ത് അ​ഞ്ചു വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള എ​ന്‍​ജി​നീ​യ​ര്‍​മാ​രെ മാ​ത്ര​മേ ജോ​ലി​ക്ക്​ നി​യ​മി​ക്കാ​വൂ എ​ന്ന​താ​ണ് ച​ട്ടം.കൂ​ടാ​തെ പു​തു​താ​യി രാ​ജ്യ​ത്ത് എ​ത്തു​ന്ന എ​ന്‍​ജി​നീ​യ​ര്‍​മാ​ര്‍​ക്ക് തൊ​ഴി​ല്‍ നൈ​പു​ണ്യ പ​രി​ശോ​ധ​ന​യും വ്യ​ക്തി​ഗ​ത അ​ഭി​മു​ഖ​വും നി​ര്‍​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button