കുവൈത്ത് സിറ്റി: ഗൾഫ്രാജ്യങ്ങളിലെ യുദ്ധസാധ്യത കണക്കിലെടുത്ത് കുവൈത്ത് ആറു മാസത്തേക്ക് ഭക്ഷ്യവസ്തുക്കള്‍ കരുതി. സഹകരണ സംഘം യൂനിയന്‍ ചെയര്‍പേഴ്സണ്‍ മിശ്അല്‍ അല്‍ സയ്യാര്‍ അറിയിച്ചതാണിത്. മറ്റ് അവശ്യ വസ്തുക്കളും കരുതല്‍ ശേഖരം നടത്തിയിട്ടുണ്ട്. ഇതു കാരണം ജനങ്ങള്‍ ഭീതിയിലാവേണ്ടതില്ല. യുദ്ധമുണ്ടാവും എന്ന അറിവിെന്റ അടിസ്ഥാനത്തിലല്ല അവശ്യവസ്തുക്കള്‍ ശേഖരിച്ചത്. ഏതു സാഹചര്യത്തെയും നേരിടാനാവശ്യമായ പൊതുവായ കരുതലിെന്റ ഭാഗമായി എടുത്ത മുന്‍കരുതല്‍ മാത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാഗികമോ പൂര്‍ണമോ ആയ യുദ്ധമുണ്ടായാല്‍ ഭക്ഷ്യക്ഷാമം നേരിടാതിരിക്കാനുള്ള മുന്‍കരുതല്‍ ആണ് സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയത്. കുവൈത്ത് ആരോഗ്യ മന്ത്രാലയം നേരത്തേതന്നെ ആറുമാസത്തേക്ക് തികയുന്ന എല്ലാവിധ മരുന്നുകളും ചികിത്സാ ഉപകരണങ്ങളും കരുതിയിട്ടുണ്ട്. മേഖലയിലെ സമീപകാല സംഘര്‍ഷത്തിനു മുമ്ബുതന്നെ മന്ത്രാലയത്തില്‍ മരുന്നുകള്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അസ്സബാഹ് പറഞ്ഞു.
യുദ്ധത്തിന് ഏതെങ്കിലും തരത്തില്‍ സാധ്യതയുണ്ടെങ്കില്‍ എല്ലാ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആവശ്യമായ റേഡിയേഷന് സംരക്ഷണ മരുന്നുകള്‍ വിതരണം ചെയ്യുമെന്നും റേഡിയേഷന് സംരക്ഷണ സെക്ടറുകള്‍ തുടര്‍ന്നു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ഇറാന് സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയെ വ്യോമാക്രമണത്തിലൂടെ വധിച്ച അമേരിക്കയ്ക്കെതിരെ കൂടുതല്‍ രാജ്യങ്ങളുടെ പിന്തുണ തേടാന്‍ ഒരുങ്ങി ഇറാന്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഉള്‍പ്പെടെ വിവിധ നേതാക്കളുമായി ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി ടെലിഫോണിലൂടെ സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ഗള്‍ഫ് മേഖലയില്‍ രൂപപ്പെട്ട സങ്കീര്‍ണ സാഹചര്യത്തിന് ഉത്തരവാദി അമേരിക്കയാണെന്ന് ഹസന് റൂഹാനി ഇമ്മാനുവല്‍ മാക്രോണിനെ അറിയിച്ചു. ഇരുവരും ദീര്‍ഘനേരം സ്ഥിതിഗതികള്‍ വിലയിരുത്തി. റഷ്യ, ചൈന എന്നീ വന്‍ശക്തി രാജ്യങ്ങളുടെ പിന്തുണയില്‍ വിഷയം യുഎന്‍ രക്ഷാസമിതിയില്‍ ഉന്നയിക്കാനും ഇറാന് തിരക്കിട്ട നീക്കം നടത്തുന്നുണ്ട്. ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിനെതിരെ ഇറാന് രക്ഷാസമിതിക്ക് നല്കിയ പരാതി ആഭ്യന്തരതലത്തിലും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കുരുക്ക് മുറുക്കുകയാണ്. യുഎസ് പ്രതിനിധിസഭയില്‍ ട്രംപിനെ വരുതിയില്‍ നിര്‍ത്താന്‍ യുദ്ധാധികാര പ്രേമയം കൊണ്ടുവരാനാണ് നീക്കം.
Post Your Comments