പനാജി : ഐഎസ്എല്ലിൽ ഒന്നാം സ്ഥാനം ലക്ഷ്യമാക്കി എഫ് സി ഗോവ ഇന്നിറങ്ങും. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളി. വൈകിട്ട് 07:30തിന് ഫറ്റോർഡ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. 11മത്സരങ്ങളിൽ 21പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഗോവ. ഇതേ പോയിന്റുള്ള എടികെയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഗോള്‍ശരാശരിയുടെ അടിസ്ഥാനത്തിലാണ് ഗോവ രണ്ടാമനായത്. സമനിലയെങ്കില്‍ പോലും ഗോവയ്ക്ക് ഒന്നാം സ്ഥാനം സ്വന്തമാക്കാം.
Will @FCGoaOfficial be the team that ends @NEUtdFC's unbeaten away run this season?
Know more about #FCGNEU in our preview ?
#HeroISL #LetsFootballhttps://t.co/oGjutXoIwH— Indian Super League (@IndSuperLeague) January 8, 2020
ഒന്‍പത് കളിയിൽ 11 പോയിന്റുമായി എട്ടാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ്. ഐഎസ്എല്ലില്‍ 11 തവണ ഇരുടീമുകളും മത്സരിച്ചപ്പോൾ നാലില്‍ ഗോവയും രണ്ടില്‍ നോര്‍ത്ത് ഈസ്റ്റും വിജയിച്ചു. അഞ്ച് മത്സരങ്ങള്‍ സമനിലയിലായി. അതേസമയം ഇന്ന് നോര്‍ത്ത് ഈസ്റ്റ് തോൽവി ഒഴിവാക്കിയാൽ കേരള ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും.
Can the lads bounce back with a win tonight? ??#BeGoa #FCGNEU #HeroISL pic.twitter.com/t8UPL3DiYC
— FC Goa (@FCGoaOfficial) January 8, 2020
തിങ്കളാഴ്ച്ച നടന്ന മത്സരത്തിൽ ഒഡീഷ വിജയിച്ചിരുന്നു. എതിരില്ലാതെ രണ്ടു ഗോളിനാണ് മുൻ ചാമ്പ്യനായ ചെന്നൈയിൽ എഫ് സിയെ തോല്പിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച്ച നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് തകർപ്പൻ ജയമാണ് നേടിയത്. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് സീസണിലെ രണ്ടാം ജയം സ്വന്തമാക്കിയത്. ജീവൻമരണ പോരാട്ടമായതിനാൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചാണ് ബ്ലാസ്റ്റേഴ്‌സ് ഹൈദെരാബാദിനെ തോൽപ്പിച്ചത്.
ഇരട്ട ഗോൾ നേടിയ ക്യാപ്റ്റൻ ഒഗ്ബെചെ (*33,*75), ഡ്രൊബരോവ്(*39), മെസ്സി ബൗളി(*45), സത്യസെന്‍ സിംഗ് (*59) എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയശിൽപ്പികൾ. 9ത് മത്സരങ്ങള്‍ക്ക് ശേഷമാണ് ഒരു മത്സരത്തിൽ ജയം നേടുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമാണിത്. ഹൈദെരാബാദിനായി ബോബോ(*14) ആശ്വാസഗോൾ സ്വന്തമാക്കി.
ഈ ജയത്തോടെ 11മത്സരങ്ങളിൽ 11പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ഒൻപതാം സ്ഥാനത്തു നിന്നും ഏഴാം സ്ഥാനത്തേക്ക് വൻ മുന്നേറ്റം കാഴ്ച്ചവെച്ചു. മുൻ ചാമ്പ്യനായ ചെന്നൈയിൻ എഫ് സി ഒൻപതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇനിയുള്ള മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം നടത്തിയാൽ പോയിന്റ് പട്ടികയിൽ മുന്നേറി പ്ലേയ് ഓഫ് സാധ്യതകൾ നില നിർത്തുവാൻ സാധിക്കും. ഹൈദരാബാദ് 11മത്സരങ്ങളിൽ 5പോയിന്റുമായി അവസാന സ്ഥാനത്ത് തുടരുന്നു.
Post Your Comments