Latest NewsNewsInternational

പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ എണ്ണമെത്ര? സെൻസസ് പൂർത്തിയായിട്ടും കണക്കുകൾ പുറത്ത് വിടാതെ രാജ്യം

സെൻസസ് പൂർത്തിയായി രണ്ട് വർഷം കഴിഞ്ഞിട്ടും ഹിന്ദു, സിഖ്, ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്റെ കണക്കുകള്‍ പുറത്തു വിടാതെ പാകിസ്താന്‍. 2017 ല്‍ പാകിസ്താന്‍ നടത്തിയ സെൻസസ് പ്രകാരം രാജ്യത്തെ ജനസംഖ്യ 20.77 കോടിയാണ്.

എന്നാല്‍ മതം തിരിച്ചുള്ള സെന്‍സസ് ഇതുവരെ അവര്‍ പുറത്തു വിട്ടിട്ടില്ല. പൗരത്വഭേദഗതി നിയമം അനുസരിച്ച്‌ ഇന്ത്യ ന്യൂനപക്ഷത്തിന് പൗരത്വം നല്‍കാന്‍ ആഗ്രഹിക്കുന്ന അയല്‍രാജ്യങ്ങളില്‍ പാകിസ്താനുമുണ്ട്. വെബ്‌സൈറ്റില്‍ പറയുന്ന വിവരം അനുസരിച്ച്‌ 2018 മാര്‍ച്ചായിരുന്നു വിവരങ്ങള്‍ പുറത്തുവിടേണ്ടിയിരുന്ന അവസാന തീയതി. പുറത്തു വന്നിട്ടുള്ള 1998 ലെ രേഖകള്‍ പ്രകാരം. ന്യൂനപക്ഷങ്ങളുടെ ശതമാനം 3.72 മാത്രമാണ് പാക് ജനതയില്‍. രാജ്യത്തെ മൊത്തം ജനസംഖ്യ 13.3 കോടിയാണ്. മതാടിസ്ഥാനത്തില്‍ 12.74 കോടി (96.28 ശതമാനം) മുസ്‌ളീങ്ങള്‍.21.04 ലക്ഷം (1.59 ശതമാനം) ക്രിസ്ത്യാനികള്‍, 21.17 ലക്ഷം (1.60 ശതമാനം) ഹിന്ദുക്കള്‍ എന്നിങ്ങനെയാണ്. മറ്റു വിഭാഗങ്ങളില്‍ 2.91 ലക്ഷം ( 0.22 ശതമാനം) അഹമ്മദീയര്‍, 3.30 ലക്ഷം (0.25 ശതമാനം) പട്ടികജാതിക്കാര്‍, 92,646 മറ്റുള്ളവര്‍ (0.07 ശതമാനം) എന്നിങ്ങനെയാണ് കണക്കുകള്‍.

അതേസമയം ദേശീയ ഡേറ്റാബേസും റജിസ്‌ട്രേഷന്‍ വകുപ്പും നല്‍കുന്ന ഏറ്റവും പുതിയ വിവരം അനുസരിച്ച്‌ പാകിസ്താനില്‍ ദേശീയ ഐഡി കാര്‍ഡ് ഉള്ളത് 22 ലക്ഷം ഹിന്ദുക്കള്‍ക്കു മാത്രമാണ്. ക്രിസ്ത്യാനികളില്‍ 16 ലക്ഷത്തിനാണ് തിരിച്ചറിയല്‍ രേഖയുള്ളത്. 16,000 സിഖുകാര്‍ക്കും ഇതുണ്ട്. അതേസമയം പാകിസ്താനില്‍ 70 ലക്ഷത്തോളം ഹിന്ദുക്കളെങ്കിലൂം കാണുമെന്നാണ് പാകിസ്താന്‍ ദേശീയ ഐഡി കാര്‍ഡ് വിഭാഗം പറയുന്നത്. ഇന്ത്യാ പാക് വിഭജന കാലത്ത് 23 ശതമാനത്തോളം മുസ്ലിംങ്ങൾ അല്ലാത്തവർ പാകിസ്താനില്‍ ഉണ്ടായിരുന്നതായിട്ടാണ് കണക്കാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button