എയര്‍ടെല്ലിന് കടുത്ത വെല്ലുവിളിയുമായി വീണ്ടും ജിയോ. എയര്‍ടെല്ലിന് പിന്നാലെ വൈ-ഫൈ കോളിങ് സംവിധാനത്തിന് ജിയോയും തുടക്കമിട്ടു. 150 ഹാന്‍ഡ്സെറ്റ് മോഡലുകളിൽ വൈ-ഫൈ ഉപയോഗിച്ച് വോയ്സ്, വീഡിയോ കോളുകള്‍ ചെയ്യാനുള്ള സൗകര്യം ജിയോ ലഭ്യമാക്കും.
Also read : പ്ലാസ്റ്റിക് വസ്തുക്കൾക്ക് പകരം ബദൽ ഉല്പന്നങ്ങൾ ഉപയോഗിക്കാൻ നിർദേശം
മൊബൈല്‍ നെറ്റ്വര്‍ക്ക് ഇല്ലെങ്കിലും വൈ-ഫൈയിലൂടെ കോളുകള്‍ വിളിക്കാനായി അധിക ചാര്‍ജ് ഈടാക്കില്ല. വോള്‍ട്ടില്‍ എളുപ്പത്തില്‍ വൈ-ഫൈ നെറ്റ്വര്‍ക്കിലേക്ക് മാറാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. മൊബൈല്‍ നെറ്റ്വര്‍ക്ക് കുറവുള്ള സ്ഥലങ്ങളിലാണ് ഇത് പ്രധാനമായും ഉപകരിക്കുക.
എയര്‍ടെല്‍ നേരത്തെ ഡല്‍ഹി, മുംബൈ, തമിഴ്നാട്, കൊല്‍ക്കത്ത, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ വൈ-ഫൈ വോയ്സ് കോള്‍ സേവനം ആരംഭിച്ചിരുന്നു. എയര്ടെല്ലിെന്റ വൈ-ഫൈ വോയ്സ് കോള്‍ പ്രീമിയം സ്മാര്‍ട്ട്ഫോണുകളില്‍ മാത്രമാണ് ലഭ്യമായിരുന്നത്.
Post Your Comments