ന്യൂഡല്‍ഹി: യു എസ് ഇറാൻ തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യ സഹായിച്ചാല്‍ സന്തോഷമേയുള്ളൂവെന്ന് ഇന്ത്യയിലെ ഇറാന്‍ സ്ഥാനാപതി അലി ചെഗെനി. ജനറല്‍ ഖാസിം സുലൈമാനി വധത്തിന് പ്രതികാരമായി ഇറാഖിലെ യുഎസ് വ്യോമതാവളത്തില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇറാന്‍ സ്ഥാനാപതിയുടെ പ്രസ്താവന.
ഇന്ത്യ ഞങ്ങളുടെ നല്ല സുഹൃത്താണ്. അതിനാല്‍ സംഘര്‍ഷം വര്‍ധിപ്പിക്കാനുള്ള കാര്യങ്ങള്‍ ചെയ്യില്ലെന്ന് ഉറപ്പുണ്ട്. അലി ചെഗെനി പറഞ്ഞു. ഭാരതം ലോകത്ത് സമാധാനം നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. സമാധാനം പുനസ്ഥാപിക്കാന്‍ ഇന്ത്യ ഉള്‍പ്പെടെ ഏത് രാജ്യത്തിന്റേയും ഇടപെടല്‍ ഇറാന്‍ സ്വാഗതം ചെയ്യും. ഖാസിം സുലൈമാനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ന്യൂഡല്‍ഹിയിലെ ഇറാന്‍ എമ്പസിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിരോധിക്കാനുള്ള അവകാശമനുസരിച്ചുള്ളതാണ് ഇറാന്‍ ഇറാഖിലെ യുഎസ് കേന്ദ്രങ്ങള്‍ ആക്രമിച്ചതെന്ന് ചെഗെനി പറഞ്ഞു. ‘ഞങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ല. മേഖലയിലാകെ സമാധാനവും സമൃദ്ധിയും ഉണ്ടാകണമെന്നാണ് ലക്ഷ്യമിടുന്നത്. മേഖലയിലെ സമാധാനവും പുരോഗതിയും ലക്ഷ്യമിട്ടുകൊണ്ടുള്ള ഇന്ത്യയുടെ ഏത് നടപടിയെയും സ്വാഗതം ചെയ്യും.” – ചെഗെനി പറഞ്ഞു.
ALSO READ: ഓഹരി വിപണിയിൽ നേട്ടം കൈവിട്ടു : ഇന്ന് ആരംഭിച്ചത് നഷ്ടത്തിൽ
സുലൈമാനിയുടെ വധത്തിന് ശേഷം പശ്ചിമേഷ്യയില്‍ സംഘര്‍ഷം പുകയുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഞയറാഴ്ച ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരിഫിനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. യുഎസ് വിദേശകാര്യ സെക്രട്ടറി മെക്ക് പോംപെയോയേയും ജയശങ്കര്‍ വിളിച്ചിരുന്നു. സങ്കര്‍ഷം വര്‍ധിക്കുന്നതില്‍ ഇന്ത്യയ്ക്കുള്ള ആശങ്ക ജയശങ്കര്‍ ഇരുവരേയും അറിയിച്ചിരുന്നു.
Post Your Comments