ന്യൂഡല്‍ഹി: ഇറാഖിലേക്ക് പോകുന്ന ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. അടിയന്തര സാഹചര്യങ്ങള്‍ ഒഴിച്ചുള്ള ഇറാഖിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങളെ ഇന്ത്യ നിരീക്ഷിക്കുകയാണ്. രണ്ട് രാജ്യങ്ങളുമായും ഇന്ത്യ സംസാരിച്ചിട്ടുണ്ടെന്നും വി മുരളീധരന്‍ ഡല്‍ഹിയില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇറാന്‍- അമേരിക്ക സംഘര്‍ഷം രൂക്ഷമായതോടെയാണ് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്.ഇറാഖിലെ നിലവിലെ സ്ഥിതി കണക്കിലെടുത്ത് ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇറാഖിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ കഴിഞ്ഞ ദിവസം അറിയിച്ചു. ഇറാഖില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ബാഗ്ദാദിലെ ഇന്ത്യന്‍ എംബസി വഴി ഇറാഖിലെ ഇന്ത്യക്കാര്‍ക്ക് എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുമെന്ന് രവീഷ് കുമാര്‍ ട്വിറ്ററിലൂടെ അറിയിച്ചു.
നൊബേല്‍ സമ്മാന ജേതാവിനെ തടഞ്ഞത് സാമൂഹ്യവിരുദ്ധരെന്ന് മന്ത്രി കടകംപളളി
ബുധനാഴ്ച പുലര്‍ച്ചെ ഇറാഖിലെ അമേരിക്കന്‍ വ്യോമത്താവളങ്ങളിലേക്ക് ഇറാന്‍ ആക്രമണം നടത്തിയിരുന്നു. ഇത് ഇറാന്‍-അമേരിക്ക സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കിയിരിക്കുകയാണ്. ഇറാഖ്, ഇറാന്‍, ഗര്‍ഫ് രാജ്യങ്ങളിലെ വ്യോമപാത ഉപയോഗിക്കുന്നതിന് വിമാനക്കമ്പനികള്‍ക്ക് അമേരിക്കന്‍ വ്യോമയാന അതോറിറ്റി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments