Latest NewsNewsIndia

ജി​ല്ലാ പ​രി​ഷ​ത്ത് തെ​ര​ഞ്ഞെ​ടുപ്പ് : മികച്ച നേട്ടമുണ്ടാക്കി കോൺഗ്രസ്

നാ​ഗ്പൂ​ര്‍: ജി​ല്ലാ പ​രി​ഷ​ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മികച്ച മുന്നേറ്റവുമായി കോൺഗ്രസ്. മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പൂ​രി​ല്‍ ഫ​ലം പു​റ​ത്തു​ന്ന 54 സീ​റ്റു​ക​ളി​ല്‍ കോ​ണ്‍​ഗ്ര​സ് 31 സീ​റ്റുകൾ നേടിയെടുത്തു. ബിജെപി 14 സീറ്റുകളിൽ വിജയിച്ചു. എ​ന്‍​സി​പി 10 സീ​റ്റുകളാണ് നേടിയത്. പാ​ല്‍​ഘ​ട്ട്, നാ​ഗ്പൂ​ര്‍, ന​ന്ദു​ര്‍​ബാ​ര്‍, ദു​ലെ, അ​കോ​ള എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​രി​ഷ​ത്തു​ക​ളി​ലേ​ക്കും പ​ഞ്ചാ​യ​ത്ത് സ​മി​തി​ക​ളി​ലേ​ക്കു​മായിരുന്നു തെ​ര​ഞ്ഞെ​ടു​പ്പ്.

Also read : അതിർത്തി കടന്നുള്ള തീവ്രവാദത്തിലടക്കം പാകിസ്താന്റെ പങ്ക് ലോകത്തിനു മുമ്പിൽ തുറന്നു കാട്ടും; വിദേശ നയതന്ത്ര പ്രതിനിധികളെ കശ്മീരിലെത്തിക്കാൻ നീക്കവുമായി കേന്ദ്ര സർക്കാർ

ന​ന്ദു​ബാ​റി​ല്‍ 24 സീ​റ്റു​ക​ളി​ല്‍ കോ​ണ്‍​ഗ്ര​സ് മു​ന്നി​ട്ടു നി​ല്‍​ക്കു​ന്നുവെന്നാണ് വിവരം. പാ​ല്‍​ഘ​ട്ടി​ല്‍ ഇ​തു​വ​രെയുള്ള ഫലപ്രകാരം 18 സീ​റ്റു​ക​ള്‍ നേ​ടി ശി​വ​സേ​ന മു​ന്നി​ട്ടു നി​ല്‍​ക്കു​ന്നുവെന്നാണ് റിപ്പോർട്ട്. എ​ന്‍​സി​പി​യും ബി​ജെ​പി​യും പ​ത്തു സീ​റ്റു വീ​തം സ്വന്തമാക്കിയപ്പോൾ കോ​ണ്‍​ഗ്ര​സി​ന് ഇ​വി​ടെ ഒ​രു സീ​റ്റ് മാത്രമേ നേടാനായുള്ളു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button