നാഗ്പൂര്‍: ജില്ലാ പരിഷത് തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റവുമായി കോൺഗ്രസ്. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ഫലം പുറത്തുന്ന 54 സീറ്റുകളില്‍ കോണ്‍ഗ്രസ് 31 സീറ്റുകൾ നേടിയെടുത്തു. ബിജെപി 14 സീറ്റുകളിൽ വിജയിച്ചു. എന്‍സിപി 10 സീറ്റുകളാണ് നേടിയത്. പാല്‍ഘട്ട്, നാഗ്പൂര്‍, നന്ദുര്‍ബാര്‍, ദുലെ, അകോള എന്നിവിടങ്ങളിലെ പരിഷത്തുകളിലേക്കും പഞ്ചായത്ത് സമിതികളിലേക്കുമായിരുന്നു തെരഞ്ഞെടുപ്പ്.
നന്ദുബാറില് 24 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നുവെന്നാണ് വിവരം. പാല്‍ഘട്ടില്‍ ഇതുവരെയുള്ള ഫലപ്രകാരം 18 സീറ്റുകള്‍ നേടി ശിവസേന മുന്നിട്ടു നില്‍ക്കുന്നുവെന്നാണ് റിപ്പോർട്ട്. എന്‍സിപിയും ബിജെപിയും പത്തു സീറ്റു വീതം സ്വന്തമാക്കിയപ്പോൾ കോണ്‍ഗ്രസിന് ഇവിടെ ഒരു സീറ്റ് മാത്രമേ നേടാനായുള്ളു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല
Post Your Comments