Latest NewsNewsGulf

ഇറാനിൽ വിമാനം തകർന്നത് അബദ്ധത്തിൽ വെടിവെച്ചതു കൊണ്ടോ? സാങ്കേതിക തകരാർ ഉണ്ടായിരുന്നുവെന്ന ആരോപണം വിമാനക്കമ്പനി തള്ളി

ടെഹ്റാൻ: ഇറാനിലെ തെഹ്റാനിൽ ഉക്രൈൻ യാത്രാവിമാനം തകർന്ന് 176 പേർ കൊല്ലപ്പെട്ട സംഭവത്തിൽ വിവാദം പുകയുന്നു. വിമാനം അബദ്ധത്തിൽ ഇറാൻ വെടിവെച്ചു വീഴ്ത്തുകയായിരുന്നുവെന്ന് ഉക്രൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടായിരുന്നുവെന്ന ഇറാന്റെ ആരോപണം ഉക്രൈൻ വിമാനക്കമ്പനി നിഷേധിച്ചു.

പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉക്രൈന്റെ അന്താരാഷ്ട്ര വിമാന കമ്പനിയുടേതാണ് തകർന്ന ബോയിംഗ് 737 വിമാനം. ഇറാൻ തലസ്ഥാനമായ തെഹ്റാനിലെ ഇമാം ഖുമൈനി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് ആറാം മിനിറ്റിൽ സ്ഫോടന ശബ്ദത്തോടെ വിമാനം നിലംപതിക്കുകയായിരുന്നു.

മൂന്നുവർഷം മാത്രമാണ് വിമാനത്തിന്റെ പഴക്കം. സാങ്കേതിക തകരാർ കാരണമാണ് വിമാനം തകർന്നതെന്ന ഇറാന്റെ വാദം വിമാനക്കമ്പനി നിഷേധിച്ചു. വിമാനത്തിന് രണ്ടു ദിവസം മുൻപും സുരക്ഷാ പരിശോധനകൾ നടത്തിയിരുന്നുവെന്ന് ഉക്രൈൻ എയർലൈൻസ് വിശദീകരിച്ചു.

ALSO READ: ഇറാൻ അമേരിക്ക സംഘർഷം: ഇറാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്

അതേസമയം, വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി ഇറാൻ സ്ഥിരികരീച്ചു. 82 ഇറാൻകാരും 63 കാനഡക്കാരും 11 ഉക്രെയ്ൻകാരും വിമാനത്തിൽ ഉണ്ടായിരുന്നു. ഇറാഖിലെ യു എസ് വ്യോമതാവളങ്ങളിൽ ഇറാൻ ആക്രമണം നടത്തിയതിന് തൊട്ടു പിന്നാലെ തെഹ്റാനിലുണ്ടായ അപകടത്തിൽ ദുരൂഹതയുണ്ടെന്ന് വ്യോമയാന വിദഗ്‌ധരും ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button